Category: Sports

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാളെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‍…

ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്, ജസ്പ്രീത് ബുംറ പരിക്ക് കാരണം കളിക്കില്ലെന്ന് വ്യക്തമാക്കിയത്. പരിശീലനത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തിനായി വിശ്രമം അനുവദിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു.…

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി

ന്യൂയോര്‍ക്ക്: രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെയാണ് അര്‍ജന്റീനയ്ക്കായി 164 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ ഗോള്‍നേട്ടം 90 ആയത്. നിലവില്‍ കളിക്കുന്ന…

രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ

തിരുവനന്തപുരം: രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനട വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മതിലകത്ത് ഒരു മണിക്കൂറോളം ചെലവഴിച്ച അവർ തിരുവമ്പാടിയിലും ദര്‍ശനം നടത്തി. പെരിയനമ്പിയില്‍ നിന്ന് പ്രസാദം…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഷമിയും ഹൂഡയും പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ദീപക് ഹൂഡയെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി. നടുവേദനയാണ് ഹൂഡയുടെ പുറത്താകലിന് വഴിയൊരുക്കിയത്. ഷമി കോവിഡിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല. ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവരെയാണ് പകരക്കാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷമിക്ക് പകരക്കാരനായി ടീമിലെത്തിയ…

ഗ്രീൻഫീൽഡ് ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

തിരുവനന്തപുരം: അനന്തപുരി ഒരുങ്ങി, ആരവം ഉയരാൻ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കേരളത്തിൽ തിരിച്ചെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ബുധനാഴ്ച വൈകിട്ട് ഏഴ് മണി മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2019 ഡിസംബറിലാണ്…

ഇന്ത്യൻ ടീമിന് വീണ്ടും തോൽവി; സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിന് വിജയം

വിയറ്റ്നാം: ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും തോൽവി. ഇന്ന് നടന്ന സൗഹൃദമത്സരത്തിൽ വിയറ്റ്നാം ഇന്ത്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു വിയറ്റ്നാമിന്റെ വിജയം. വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ തുടക്കം മുതൽ,…

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. സ്റ്റേഡിയം അടിയന്തരമായി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ആറ് കോടി രൂപയാണ് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി…

2023 ഹോക്കി ലോകകപ്പ് ജനുവരി 13 ന് ; മത്സരക്രമം പുറത്ത്

ന്യൂഡല്‍ഹി: 2023 ഹോക്കി ലോകകപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്,…

കാര്യവട്ടം ട്വന്റി-ട്വന്റി സുരക്ഷാ ക്രമീകരണങ്ങള്‍;കുട, കരിങ്കൊടി എന്നിവയ്‌ക്കെല്ലാം വിലക്ക്

തിരുവനന്തപുരം: ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ഐജി ജി സ്പർജൻ കുമാർ. സുരക്ഷ ഒരുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ…