Category: Sports

നാഷണൽ ഗെയിംസ്; കേരളത്തിന് രണ്ട് മെഡലുകള്‍ കൂടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി കേരളം നേടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളം സ്വർണം നേടിയത്. ആർച്ച, അലീന ആന്‍റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ, അശ്വതി, മീനാക്ഷി, ആര്യ ഡി…

കേരളത്തിന് വൻ തിരിച്ചടി, സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങില്ല

ദേശീയ ഗെയിംസിൽ കേരളത്തിന് വൻ തിരിച്ചടി. കേരളത്തിന്റെ നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് താരം ഇന്ന് മത്സരത്തിനിറങ്ങാത്തത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇന്ന് പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുകയാണ്. നീന്തൽ കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 237 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 221 റൺസ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ത്തിന് ഇന്ത്യ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ഈ മാസം ആറിന്…

400 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; റെക്കോർഡിട്ട് രോഹിത്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെക്കോർഡ് ബുക്കില്‍ ഇടംനേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 400 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇന്നത്തെ മത്സരത്തോടെ രോഹിത് ശർമ സ്വന്തമാക്കിയത്. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മത്സരങ്ങൾ…

ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ

ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ…

മെസ്സിയുടെ സ്വകാര്യ വിമാനം മൂന്ന് മാസത്തിനിടെ പുറന്തള്ളിയത് 1502 ടൺ കാർബൺ ഡൈ ഓക്സൈഡ്

ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം. മെസ്സിയുടെ സ്വകാര്യ വിമാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ 52 യാത്രകൾ (368 മണിക്കൂർ പറക്കൽ)…

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20; ഗുവാഹത്തിയില്‍ മഴ ആശങ്ക

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് മുമ്പ് ബർസപാര സ്റ്റേഡിയത്തിന്‍റെ ആകാശത്ത് ആശങ്കകള്‍ മൂടിക്കെട്ടുന്നു. കനത്ത മഴ ആശങ്കകൾക്കിടെയാണ് ഇന്നത്തെ മത്സരം നടക്കുക. മത്സര സമയത്ത് മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. അതിനാൽ, മഴ മത്സരം തടസ്സപ്പെടുത്തിയേക്കാം.…

ബുംറ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പറയാറായിട്ടില്ല:രാഹുൽ ദ്രാവിഡ്

ബെംഗളൂരു: ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ബുംറ ടി20 ലോകകപ്പിന്‍റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചു. ബുംറയെ ലോകകപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന്…

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ…