Category: Sports

ദേശീയ ഗെയിംസില്‍ കേരളം രണ്ട് വെള്ളി മെഡലുകള്‍ കൂടി നേടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26. വനിതകളുടെ ഫൈവ്…

ദേശീയ ഗെയിംസ്; വനിതകളുടെ ഭാരോദ്വഹനത്തില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍…

എറണാകുളത്ത് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം; നീക്കവുമായി കെസിഎ: മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ്…

അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു

ന്യൂയോര്‍ക്ക്: അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ എം.എൽ.എസ് ലീഗിൽ കളിക്കുന്ന ഹിഗ്വയ്ൻ സീസൺ അവസാനത്തോടെ കളമൊഴിയും. നിലവിൽ അമേരിക്കൻ-കനേഡിയൻ ലീഗ് എംഎൽഎസിൽ ഇന്‍റർ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വയ്ന്‍ കളിക്കുന്നത്. ഈ സീസണിൽ ഇതുവരെ…

നാഷണൽ ഗെയിംസ്; നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ്…

ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ബുംറയും ഉണ്ടായിരുന്നു. എന്നാൽ നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് തുടക്കത്തിൽ…

ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാര്‍

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി അർധസെഞ്ച്വറികൾ നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന സൂര്യ, അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച്…

ദേശീയ ഗെയിംസ്; ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45. കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ…

മൂന്നാം ടി20-യില്‍ കോലിക്ക് വിശ്രമം; പകരം ശ്രേയസ് ഇറങ്ങിയേക്കും

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ്…

ഏഷ്യാ കപ്പ്: മലേഷ്യയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. മഴമൂലം നിർത്തിവെച്ച മത്സരത്തിൽ മലേഷ്യയെയാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ മലേഷ്യ…