Category: Sports

സ്റ്റീഫൻ ഫ്രൈ എംസിസി പ്രസിഡന്റ്

മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) പ്രസിഡന്റായി ബ്രിട്ടിഷ് നടൻ സ്റ്റീഫൻ ഫ്രൈ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. എംസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനല്ലാത്ത രണ്ടാമത്തെയാളാണ് ഇദ്ദേഹം.

ചരിത്രങ്ങൾ കീഴടക്കുന്ന കാർലോ ആഞ്ചലോട്ടി

റയൽ മാഡ്രിഡിനെ ഫൈനലിലേക്ക് നയിച്ച ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ പരിശീലകനായി. ആദ്യ അഞ്ച് യൂറോപ്യൻ ലീഗുകളിൽ ലാ ലിഗ കിരീടം നേടുന്ന ആദ്യ പരിശീലകനായി ആഞ്ചലോട്ടി മാറി. ആഞ്ചലോട്ടിയുടെ അഞ്ചാമത്തെ…

വീണ്ടും തോറ്റ് ചെന്നൈ ; ബാംഗ്ലൂരിന് ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13റൺസ് അകലെ വീണു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ചെന്നൈയ്ക്ക് 174 റൺസ് വിജയലക്ഷ്യം

റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു 174 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 173 റൺസെടുത്തത്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കേരള ഗെയിംസ് അക്വാട്ടിക്‌സ് മത്സരങ്ങള്‍ നാളെയാരംഭിക്കും

ആദ്യ കേരള ഗെയിംസിന്റെ ജലമത്സരങ്ങൾ നാളെ ആരംഭിക്കും. തിരുവനന്തപുരം പിരപ്പൻകോട് ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വാട്ടർ പോളോ പ്രിലിമിനറി റൗണ്ട് മത്സരങ്ങൾ നടക്കും.

IPL മാനിയ: കണക്കുകള്‍ തീര്‍ക്കുവാന്‍ ആര്‍സിബി ഇന്ന് സിഎസ്‌കെയോട്

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടമാണ്. വിരാട് കോലിയും എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരമെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍…

ട്വന്റി-20 റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ

2021-22 സീസണിലെ ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ട്വന്റി-20 ക്രിക്കറ്റിലെ ഐസിസിയുടെ വാർഷിക റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയ്ക്ക് പിന്നിലാണ് ഇന്ത്യ.