Category: Sports

ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ കേരളാ ടീമിന് കൈമാറി

സന്തോഷ് ട്രോഫിയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന് തലമുറയില്‍പ്പെട്ട താരങ്ങള്‍ ഒരേ വേദിയില്‍ കിരീടമുയര്‍ത്തി. ഡോ. ഷംഷീര്‍ വയലില്‍ കേരളാ ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് ഈ അപൂര്‍വ സംഗമത്തിന് വേദിയായത്. ചടങ്ങില്‍ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

ഗുജറാത്ത് ടൈറ്റൻസിന് ടോസ്, മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റുചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ടോസ്. ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനുവിട്ടു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണു ഗുജറാത്ത് മുംബൈയെ നേരിടുന്നത്.സീസണിലെ രണ്ടാം വിജയം തേടിയാണ് മുംബൈ ഗുജറാത്തിനെതിരെ ഇറങ്ങുന്നത്.

മലയാളിയുടെ ഫുട്ബോൾ പ്രണയം ഡോക്യുമെന്ററിയാക്കി ഫിഫ

മലയാളിയുടെ ഫുട്ബോൾ ആവേശത്തിന് ഫിഫയുടെ സമ്മാനം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളികളുടെ ഫുട്ബോൾ കമ്പത്തിന്റെ നേർസാക്ഷ്യമായാണ് ഫിഫ 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയാറാക്കി ലോകത്തിനു സമ്മാനിച്ചത്. ‘മൈതാനം’ എന്നു പേരിട്ട ഡോക്യുമെന്ററി കഴിഞ്ഞ ദിവസമാണ് ഫിഫയുടെ ഫിഫി പ്ലസിൽ റിലീസ് ചെയ്തത്.

IPL മാനിയ: ഗുജറാത്ത് ഇന്ന് മുംബൈക്കെതിരെ

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ…

ഗോവയിൽ കണ്ടുമുട്ടി മോഹന്‍ലാലും പി.വി സിന്ധുവും

മോഹൻലാലിനെ നേരിൽ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രം സിന്ധു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മോഹൻലാലിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും സിന്ധു കുറിച്ചു.

ഇന്ത്യയിൽ പയറ്റിത്തെളിയാൻ താരപുത്രൻ; ഇനി സ്റ്റാർ പരിശീലകന്റെ ശിഷ്യൻ

ഇതിഹാസ ക്രിക്കറ്റ് താരം മഖായ എൻ ടിനിയുടെ മകനായ താൻഡോ എൻടിനി ഇനി ഇന്ത്യയിൽ കളിപഠിക്കും. അച്ഛൻറെ പാത പിൻതുടർന്ന് പേസ് ബൗളിംഗിൽ സജീവമായ ടാൻഡോ മുംബൈയിൽ പ്രശസ്ത പരിശീലകൻ ദിനേശ് ലാഡിൻറെ കീഴിൽ പഠിക്കുകയാണ്. രോഹിത് ശർമ, ഷർദുൽ ഠാക്കൂർ…

ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; തീരുമാനം ചൈനയിൽ കോവിഡ് കൂടുന്നതിനിടെ

സെപ്റ്റംബറിൽ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. തീയതി മാറ്റിയതിനു കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടെ ആണ് പ്രഖ്യാപനം.

കേരള ഗെയിംസ്; നീന്തൽ മത്സരം ഇന്നു മുതൽ

കേരള ഗെയിംസിന്റെ 5–ാം ദിനം ഹോക്കി ഫൈനലുകൾ ഇന്ന് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. നീന്തൽ മത്സരങ്ങൾക്ക് പിരപ്പൻകോട് അക്വാറ്റിക് കോംപ്ലക്സിൽ തുടക്കമാകും. തിരുവനന്തപുരം 16 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 5 സ്വർണവും 5 വെങ്കലവുമായി…

ലെസ്റ്ററിനെ വീഴ്ത്തി റോമ കോൺഫറൻസ് ലീഗ് ഫൈനലിൽ

യുവേഫ കോൺഫറൻസ് ലീഗിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി എ.എസ് റോമ ഫൈനലിൽ. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ ജയിച്ചത്. ഈ മത്സരത്തോടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ്…

ലൈപ്സിഗിനെ തിരിച്ചു വന്നു തോൽപ്പിച്ചു 2008 നു ശേഷം ആദ്യമായി റേഞ്ചേഴ്‌സ് ഒരു യൂറോപ്യൻ ഫൈനലിൽ

സ്‌കോട്ടിഷ് ഫുട്‌ബോളിന് ആവേശം പകർന്നു റേഞ്ചേഴ്‌സ് യൂറോപ്പ ലീഗ് ഫൈനലിൽ. സ്വന്തം മൈതാനത്ത് നടന്ന സെമിഫൈനലിൽ ഒരു ഗോളിന് പിന്നിൽ ആയിരുന്ന അവർ രണ്ടാം പാദ സെമിയിൽ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.