Category: Sports

IPL മാനിയ: ലഖ്‌നൗവിനെ നേരിടാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നു

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പ്ലേ ഓഫിന് അരികെയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. ഏഴ് ജയവുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പ്ലേ ഓഫിന് അകലെയെങ്കിലും പ്രതീക്ഷ നിലനിർത്താനാണ്…

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലൈ 22ന് ആരംഭിക്കും

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലൈ 22ന് ആരംഭിക്കും. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടി20 മത്സരങ്ങൾ നടക്കുക.

ഐപിഎൽ; ടോസ് നേടി പഞ്ചാബ് , ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ന് നടക്കുന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി പഞ്ചാബ് കിംഗ്‌സ്. പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പത്ത് മത്സരങ്ങളിൽ ആറ് വിജയങ്ങളുമായി രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

മുംബൈക്കായി 200 ബിഗ് ഹിറ്റുകള്‍ തികച്ച് ഹിറ്റ്മാന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശർമ 200 സിക്സുകള്‍ തികച്ചു. ഐപിഎൽ ചരിത്രത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 സിക്സറുകൾ നേടുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശർമ. പൊള്ളാര്‍ഡ് ആണ് രോഹിത്തിന് മുന്‍പ് ഈ ലിസ്റ്റിലേക്ക് എത്തിയത്.

കളിമൺ കോർട്ടിൽ നദാലിനെ വീഴ്ത്തി റെക്കോർഡിട്ട് 19കാരൻ

കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിനെ അതേ കോർട്ടിൽ വച്ച് ഒരു കൗമാരക്കാരൻ പുറത്താക്കി. സ്പെയിനിൻറെ 19 കാരനായ കാർലോസ് അൽകാരാസ് ഗാർഫിയയാണ് ഇതിഹാസ താരത്തെ ഞെട്ടിച്ചത്. മാഡ്രിഡ് ഓപ്പണിൻറെ സെമിയിൽ നദാലിനെ ഒന്നെനിതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് അൽ കാരാസ്…

പ്രഥമ കേരള ഗെയിംസ്; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് ആരംഭം കുറിക്കും. തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 14 ജില്ലകളിൽ നിന്നുമായി നൂറിലധികം താരങ്ങളാണ് അത്‌ലറ്റിക് വിഭാഗത്തിൽ മത്സരിക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങൾ ഇന്നും തുടരും.

ആശങ്കകൾക്ക് ഒടുവിൽ ചെൽസിക്ക് പുതിയ ഉടമ; കരാറിൽ ഒപ്പിട്ടു

റോമൻ അബ്രമോവിച്ച് യുഗത്തിനുശേഷം, ആശങ്കകൾക്ക്‌ ഒടുവിൽ ചെൽസിക്ക് പുതിയ ഉടമകളായി. ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് ചെൽസിയെ വാങ്ങാൻ കരാർ ഒപ്പിട്ടത്.പ്രീമിയർ ലീഗും ബ്രിട്ടീഷ് സർക്കാരും അംഗീകരിച്ചുകഴിഞ്ഞാൽ, ക്ലബ് ഔദ്യോഗികമായി അമേരിക്കൻ ഉടമസ്ഥതയിൽ വരും.

അവസാന നിമിഷം രണ്ടു ഗോൾ വഴങ്ങി പരാജയം ഏറ്റുവാങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയ്ക്ക് അവിശ്വസനീയമായ വിജയം.ജയത്തോടെ 36 കളികളിൽ നിന്ന് 28 പോയിന്റുമായി അവർ 19-ാം സ്ഥാനത്താണ്. യുവന്റസ് നാലാം സ്ഥാനത്ത് തുടരുകയാണ്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് യുവന്റസ് ആയിരുന്നു എങ്കിലും കൂടുതൽ…

ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തി മുംബൈ; പ്ലേ ഓഫ്‌ ഉറപ്പിക്കാനാകാതെ ടൈറ്റൻസ്

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് പ്ലേ ഓഫ് ഉറപ്പിക്കാനായില്ല . ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 177 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ടൈറ്റൻസിന് 172 റൺസ് നേടാനേ കഴിഞ്ഞുള്ളു.

മുംബൈക്കെതിരെ ഗുജറാത്തിന് 178 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ മുംബൈക്കെതിരെ ഗുജറാത്തിന് 178 റണ്‍സ് വിജയലക്ഷ്യം. 21 പന്തില്‍ 4 സിക്‌സറുകളുള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിളങ്ങി. മുംബൈയുടെ സ്‌കോര്‍ 200ന് മുകളില്‍ പോകുമെന്ന് തോന്നിച്ചുവെങ്കിലും പൊള്ളാര്‍ഡിന്റെ മെല്ലെപോക്ക് തിരിച്ചടിയായി.