Category: Sports

അലീസ ഹീലിക്കും കേശവ് മഹാരാജിനും ഐസിസിയുടെ പുരസ്‌കാരം

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ അലിസ്സ ഹീലി എന്നിവർക്ക് ഏപ്രിൽ മാസത്തെ ഐസിസി പുരസ്കാരം. വനിതാ ലോകകപ്പിലെ മികച്ച ബാറ്റിങ് പ്രകടനത്തിനാണ് ഹീലിക്ക് പുരസ്കാരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലെ തകർപ്പൻ ബൗളിംഗാണ് കേശവ് മഹാരാജിനെ…

ഇംഗ്ലീഷ് കൗണ്ടിയിൽ പൂജാരയുടെ വിളയാട്ടം

ഇന്ത്യയുടെ ക്ലാസിക് ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പുജാര ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ മികച്ച ഫോം തുടരുകയാണ്. സസെക്സിനായി കളിക്കുന്ന താരം തുടർച്ചയായ നാലാം മത്സരത്തിലും സെഞ്ച്വറി നേടി. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിൻ്റെ നിരാശ മാഞ്ചസ്റ്റർ സിറ്റി മറന്നു. പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച സിറ്റി, രണ്ടാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള അവരുടെ വിടവ് മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ മൂന്ന് പോയിന്റായി…

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി. ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിച്ചത്. ലീഗ് ലീഡർമാരായ ബെംഗളൂരു എഫ്സി ഇതിനകം ടൂർണമെന്റിലേക്ക്…

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ഡൽഹി ഓപ്പണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വാർത്ത പങ്കുവെച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ പൃഥ്വി കളിച്ചിരുന്നില്ല.

IPL: ഡൽഹിയെ കശക്കിയെറിഞ്ഞ് ചെന്നൈ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും വിജയമധുരം. ഡൽഹി ക്യാപിറ്റൽസിനെയാണ്91 റൺസിന് ചെന്നൈ തോല്പിച്ചത്. ചെന്നൈ ഉയർത്തിയ 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 117 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഡൽഹിക്ക് 209 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.

തുടർച്ചയായ മൂന്നാം തവണയും വനിതാ ലീഗ് കിരീടം നേടി ചെൽസി

തുടർച്ചയായ മൂന്നാം തവണയും ചെൽസി വനിതകൾ ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് കിരീടം ഉയർത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ ഒരു പോയിൻറ് മാത്രം മുന്നിലാണ് ചെൽസി കിരീടം ഉയർത്തിയത്. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് കിരീട നേട്ടം.

ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയപ്പോൾ ഹൈദരാബാദ് 125 റൺസിന് എല്ലാവരും പുറത്തായി.

IPL: ചെന്നൈ vs ഡൽഹി; ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. ചെന്നൈ നിലവിൽ ഒൻപതാം സ്ഥാനത്താണ്.