Category: Sports

സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള

ഐ ലീഗിൽ ശ്രീനിധി ഡെക്കാൻ എഫ് സി ഗോകുലം കേരള എഫ് സിയെ 3-1ന് തോൽപ്പിച്ചു.കിരീടം നേടാൻ ഒരു പോയിൻറ് മാത്രം ആവശ്യമുള്ള ഗോകുലം കേരള എഫ് സിക്ക് ഇനിയുള്ള അവസാന മത്സരം നിർണായകമാണ്.

ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു: ലക്നൗവിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 144 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 82 റൺസിന് ലക്നൗ ഓൾ ഔട്ട് ആവുകയായിരുന്നു.

ഹാളണ്ടിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി

എർലിങ് ഹാളണ്ടിൻ്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാഞ്ചസ്റ്റർ സിറ്റി ഇന്നാണ് നടത്തിയത്. ഡോർട്മുണ്ടുമായി ഹാളണ്ടിന്റെ ട്രാൻസ്ഫറിനായി ധാരണയിൽ എത്തിയതായാണ് സിറ്റി ഇന്ന് പ്രഖ്യാപിച്ചത്.

എമ്പപ്പെ മാഡ്രിഡിലേക്ക് തന്നെ; പ്രഖ്യാപനം ഫ്രഞ്ച് ലീഗിന് ശേഷം

യുവ ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മടങ്ങും. ഇതുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡുമായി താരം ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ കരാർ ഒപ്പിടുമെന്നും റിപ്പോർട്ട് ഉണ്ട്. ലീഗ് വൺ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്…

വാൻ ബിസാകയെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് 50 മില്യൺ പൗണ്ടിന് വാങ്ങിയ വാൻ ബിസാക്കയെ, ക്രിസ്റ്റൽ പാലസിന് വിൽക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ് ഇപ്പോൾ. ഈ സീസണിലെ വാൻ ബിസാക്കയുടെ മോശം പ്രകടനമാണ് അദ്ദേഹത്തിന് ടീമിൽ ഭാവിയില്ലെന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.

യുവമോർച്ച യോഗത്തിൽ ദ്രാവിഡ് പങ്കെടുക്കില്ലെന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ബിജെപി യുവമോർച്ചയുടെ ധരംശാലയിലെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ. യുവമോർച്ചയുടെ ധരംശാലയിൽ നടക്കുന്ന ദേശീയ വർക്കിങ് കമ്മിറ്റിയിൽ, ദ്രാവിഡ് പങ്കെടുക്കുമെന്ന് ധരംശാല എംഎൽഎ വിശാൽ നെഹ്റിയയാണ് പ്രഖ്യാപിച്ചിരുന്നത്.

ടി20 പരമ്പരയ്ക്കായി കങ്കാരു പട ഇന്ത്യയിലേക്ക്

ടി20 പരമ്പര കളിക്കാനായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുന്നു. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള, തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ആതിഥേയരുടെ ഇന്ത്യൻ പര്യടനം. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് പരമ്പര നടക്കുക.

ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാലും ഗോകുലത്തിന് കിരീടം ഉറപ്പാണ്. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഗോകുലത്തിന് 40 പോയിൻറാണുള്ളത്. ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിന് ഇനി…

വീണ്ടും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം

അർജൻറീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വീണ്ടും കളിക്കാൻ ഫിഫ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബർ 21ന് ബ്രസീലിൽ നടന്ന അർജൻറീന-ബ്രസീൽ യോഗ്യതാ മത്സരം ആരോഗ്യ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് നിർത്തിവച്ചിരുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിൻ 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സാണ് കൊൽക്കത്ത നേടിയത്.