Category: Sports

ഐപിഎൽ; ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയത് ആരെന്നറിയാം

58-ാം ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു. ടാറ്റ ഐപിഎല്ലിന്റെ ഈ സീസണിലെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് നിലവിൽ മൂന്നാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി.

രവീന്ദ്ര ജഡേജ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്റ്റാർ ഓൾറൗണ്ടറും മുൻ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയുടെ അവസാന മൽസരത്തിൽ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്നാണ് പിൻമാറിയതെന്ന് ക്യാപ്റ്റൻ എം.എസ്.ധോണി വിശദീകരിച്ചു.

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും

ഐപിഎൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായേക്കും. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ജഡേജയ്ക്ക് പരിക്കേറ്റെങ്കിലും മൈതാനം വിട്ടിരുന്നില്ല.

വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ്

രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ യശസ്വി ജയ്സ്വാളിന് ഒരു ബാറ്റ് സമ്മാനിച്ചു. നേരത്തെ, ഡ്രസ്സിംഗ് റൂമിൽ സഞ്ജുവിന്റെ ബാറ്റ് നോക്കുന്ന യശസ്വിയുടെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവച്ചിരുന്നു.

IPL മാനിയ: പ്ലേ ഓഫ് ഉറപ്പാക്കാന്‍ രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ

ഐപിഎല്‍ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് മറുവശത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത…

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു

അറിയപ്പെടുന്ന ഗെയിമിംഗ് കമ്പനിയായ ഇഎ സ്പോർട്സ് ഫിഫയുമായി വേർപിരിയുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിന് ഇതോടെ അന്ത്യം കുറിക്കുന്നു. ഈ വർഷത്തെ ഖത്തർ ലോകകപ്പിന് മുമ്പ് പുറത്തിറങ്ങുന്ന ഫിഫ 23 ഇ എ സ്പോർട്സിന്റെ അവസാന ഫിഫ മത്സരമായിരിക്കും.

ലോകകപ്പ് യോഗ്യത; ബ്രസീലും-അർജന്റീനയും വീണ്ടും കളിച്ചേ പറ്റുവെന്ന് ഫിഫ

കോവിഡ് ലംഘനത്തിന്റെ പേരിൽ മാറ്റിവെച്ച ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത മത്സരം വീണ്ടും കളിച്ചേ പറ്റുവെന്ന് ഫിഫ. ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ മത്സരം മാറ്റിവെക്കണമെന്ന ഇരുടീമുകളുടെയും ആവശ്യം നിരസിച്ച ഫിഫ സെപ്റ്റംബറിൽ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ബൗച്ചർക്കെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും പിൻവലിച്ച് ക്രിക്കറ്റ് ബോർഡ്

ദേശീയ ടീം പരിശീലകൻ മാർക് ബൗച്ചർക്കെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. കരിയറിലും പിന്നീടു പരിശീലകനായപ്പോഴും വംശീയ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു കേസ്. ആരോപണങ്ങൾക്കു തെളിവില്ലെന്നു പറഞ്ഞാണ് ബോർഡിന്റെ പിൻമാറ്റം.

ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; രോഗവിവരം പുറത്തുവിടാതെ അധികൃതർ

ഇംഗ്ലണ്ടിൻ്റെ മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്നു ഇംഗ്ലണ്ടിലെ പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ. അൻപത്തിരണ്ടുകാരനായ തോർപിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പക്ഷേ ഇത് വരെ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ആഷസ് പരമ്പരയ്ക്കു ശേഷം തോർപ് ചുമതലയൊഴിഞ്ഞിരുന്നു.

പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു?

അർജന്റീനയുടെ പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന് സൂചനകൾ.അർജന്റീനിയൻ ക്ലബ് പ്ലാറ്റൻസിൽ നിന്ന് എത്തിയ ഡയസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്ലാറ്റൻസും ഡയസും തമ്മിലുള്ള കരാർ അവസാനിക്കാൻ ഇനിയും ആറുമാസം ബാക്കിയുണ്ട്.