Category: Sports

IPL മാനിയ: തളർച്ചയിലും ഇന്ന് എൽ ക്ലാസ്സിക്കോ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ നില്‍ക്കുന്നു.…

ഗബ്രിയേൽ ജിസൂസിനായി ആഴ്സണൽ 50 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജിസൂസിനെ കളത്തിലിറക്കാൻ ശ്രമിക്കുന്ന ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് 50 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് . വരാനിരിക്കുന്ന സീസണിൽ അവരുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി ആഴ്സണൽ ജീസൂസിനെയാണ് തീരുമാനിചിരിക്കുന്നത്.

സഞ്ജു സാംസണെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ. സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യണമെന്നും വിക്കറ്റ് വലിച്ചെറിയുകയായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങിയത് സഞ്ജുവിനെ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡേജ പുറത്തേക്കോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ടീമും ജഡേജയും തമ്മിൽ വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ തള്ളി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ. മെഡിക്കൽ ടീമിന്റെ ഉപദേശത്തെ തുടർന്ന് ജഡേജയ്ക്ക് കളിക്കാൻ കഴിയില്ലെന്നും ജഡേജ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാകുമെന്നും സി.ഇ.ഒ കാശി വിശ്വനാഥൻ പറഞ്ഞു.

യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാൻഡ്രോ ഗാർനാച്ചോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാൻഡ്രോ ഗാർനാച്ചോ 2021/22 ലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 കാരനായ അർജന്റീന-സ്പാനിഷ് വിംഗർ സീനിയർ അരങ്ങേറ്റം കുറിച്ചത്.

യുവന്റസിനെ അടിതെറ്റിച്ചു; കോപ്പാ ഇറ്റാലിയ നേടി ഇന്റർ

ഇറ്റലിയുടെ നോക്കൗട്ട് കിരീടപ്പോരാട്ടമായ കോപ്പ ഇറ്റാലിയ ഈ വർഷം ഇന്റർ മിലാൻ നേടി. ഇന്നലെ നടന്ന ഫൈനലിൽ യുവന്റസിനെ തോൽപ്പിച്ചാണ് ഇന്റർ മിലാൻ കിരീടം ഉയർത്തിയത്. സിമോൺ ഇൻസാഗി പരിശീലിപ്പിച്ച ടീം അധിക സമയം നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക്…

ഐപിഎല്ലിൽ ഇന്ന് ചെന്നൈയും മുംബൈയും നേർക്കുനേർ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ധോണിക്കും കൂട്ടർക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. മുൻ നായകൻ രവീന്ദ്ര ജഡേജ പരിക്കിനെ തുടർന്ന് പുറത്തിരിക്കുകയാണ്. രാത്രി 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ജീവൻമരണ പോരാട്ടം.

IPL: റോയലാവാതെ രാജസ്ഥാൻ; ഡൽഹിക്ക് ജയം

ഐപിഎല്ലിലെ രാജസ്ഥാൻ ഡൽഹി പോരാട്ടത്തിൽ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 8 വിക്കറ്റിനാണ് ഡൽഹിയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം ഡൽഹി 18 ഓവറിൽ മറികടന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമിനെ തോൽപ്പിച്ച് എ ടി കെ മോഹൻ ബഗാൻ

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി എടികെ മോഹൻ ബഗാനെ നേരിട്ട ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് തോറ്റു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ 2-1ൻ ഇന്ത്യൻ ടീമിനെ തോൽപ്പിച്ചു. മോഹൻ ബഗാനുവേണ്ടി യുവതാരങ്ങളായ ലിസ്റ്റൺ കൊളാസ്സോ, കിയാൻ…

മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി

തുടർച്ചയായ തോൽവികളോടെ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി. മികച്ച കളിക്കാർക്ക് താളം കണ്ടെത്താൻ കഴിയാഞ്ഞതാണ് മുംബൈയുടെ ചരിത്രപരമായ തോൽവിക്ക് കാരണം.15 കോടിക്ക് ടീമിലെത്തിച്ച ഇഷാൻ കിഷന് രണ്ട് മത്സരങ്ങളിൽ മാത്രമാണ് തിളങ്ങാൻ കഴിഞ്ഞത്.