Category: Sports

ഫിഫ ലോകകപ്പ് ട്രോഫി ലോകപര്യടനം ആരംഭിച്ചു

ഫിഫ ലോകകപ്പ് ട്രോഫിയുടെ ലോക പര്യടനത്തിന് തുടക്കമായി. ആദ്യം ദുബായിലാണ് എത്തിയത്. ആകെ 54 രാജ്യങ്ങൾ സന്ദർശിക്കും. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ ഉൾപ്പെടെയാണ് ട്രോഫിയുടെ സന്ദർശനം. ലോക പര്യടനത്തിന് ശേഷം നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ട്രോഫി തിരിച്ചെത്തും.

അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി സിറ്റി

2012ൽ പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ച ഐതിഹാസിക ഗോളിന്റെ സ്മരണയ്ക്കായി സെർജിയോ അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാൻ മാഞ്ചസ്റ്റർ സിറ്റി. 93-ാം മിനിറ്റിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളാണ് സിറ്റിയെ 1968 ശേഷം വീണ്ടും പ്രീമിയർ ലീഗ് കിരീടം നേടാൻ സഹായിച്ചത്.

പരുക്ക്; പാറ്റ് കമ്മിൻസ് ഐപിഎലിൽ നിന്ന് പുറത്ത്

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. ഇടുപ്പെല്ലിനേറ്റ പരിക്കിനെ തുടർന്നാണ് താരം മടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. ഈ സീസണിൽ ആകെ അഞ്ച് മത്സരങ്ങൾ കളിച്ച കമ്മിൻസ് ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിരുന്നു.

“പത്ത് വർഷം കൂടെ സിറ്റിയിൽ തുടരാൻ തയ്യാർ, പക്ഷെ കരാർ ഒപ്പുവെക്കാൻ ആയിട്ടില്ല”

പുതിയ കരാറിൽ ഇപ്പൊൾ ഒപ്പുവെക്കില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. വർഷങ്ങളായി താൻ മാഞ്ചസ്റ്റർ സിറ്റിയിലുണ്ട്. ഇനിയും തുടരണം. എന്നാൽ കരാർ ഇപ്പോൾ ഒപ്പിടില്ല. ഒപ്പിട്ടാൽ അത് അടുത്ത സീസണിന്റെ അവസാനത്തോടെ മാത്രമായിരിക്കുമെന്നും പെപ് പറഞ്ഞു.

സന്തോഷ് ട്രോഫി ജേതാക്കൾക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കേരളം

സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിനും പരിശീലകർക്കും കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ടീമിൻറെ ഭാഗമായ എല്ലാ താരങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശീലകൻ ബിനോ ജോർജിനും അഞ്ച് ലക്ഷം രൂപ ലഭിക്കും.

അസുഖം ബാധിച്ചതിനാൽ പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്

ഡൽഹി ക്യാപിറ്റൽസിന്റെ പൃഥ്വി ഷാ ഐപിഎല്ലിൽ നിന്ന് പുറത്തായി. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം ഇനി ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങൾ കളിക്കില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് ഷെയ്ൻ വാട്സൺ പറഞ്ഞു.

ചെന്നൈക്കെതിരെ മുംബൈയ്ക്ക് 5 വിക്കറ്റ് വിജയം

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ. മത്സരത്തിൽ മുംബൈ 5 വിക്കറ്റിന് വിജയിച്ചു. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. പുറത്താകാതെ 34 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ…

സ്റ്റേഡിയത്തിൽ കറണ്ടില്ല! റിവ്യൂ എടുക്കാനാവാതെ ചെന്നൈ ബാറ്റർമാർ

സ്റ്റേഡിയത്തിൽ വൈദ്യുതിയില്ലാത്തതിനാൽ ഡിആർഎസ് എടുക്കാൻ കഴിയാതെ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റ്സ്മാൻമാർ. നാലാം നമ്പറിൽ ഇറങ്ങിയ റോബിൻ ഉത്തപ്പയ്ക്കും ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഡെവോൺ കോൺവേയ്ക്കുമാണ് റിവ്യൂ എടുക്കാനാവാത്തത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനായി ബ്രെൻഡൻ മക്കല്ലം

മുൻ ന്യൂസീലൻഡ് താരം ബ്രെൻഡൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മക്കല്ലത്തിൻ്റെ കാലാവധി 4 വർഷമാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായ മക്കല്ലം സീസണിൻ്റെ അവസാനത്തോടെ സ്ഥാനമൊഴിയും.

യാർമലെങ്കോ വെസ്റ്റ് ഹാം വിടുന്നു

ഉക്രേനിയൻ വിംഗർ ആൻഡ്രി യാർമോലെങ്കോ വെസ്റ്റ് ഹാം വിടാനൊരുങ്ങുന്നു. ജൂണിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ യാർമോലെങ്കോ വെസ്റ്റ് ഹാം വിടും. 2018ലാണ് യാർമോലെങ്കോ ഡോർട്ട്മുണ്ടിൽ നിന്ന് വെസ്റ്റ് ഹാമിലേക്ക് മാറിയത്. 18 മില്യൺ ഡോളറാണ് അന്ന് വെസ്റ്റ് ഹാം താരത്തിനായി ചെലവഴിച്ചത്.