Category: Sports

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും സൈമണ്ട്സ് കളിച്ചിട്ടുണ്ട്.

ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം

ഐ ലീഗ് കിരീടം കേരളത്തിൽ തന്നെ തുടരും. ഐ ലീഗിന്റെ അവസാന ദിവസം മുഹമ്മദൻസിനെ തടഞ്ഞാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഇന്ന് 2-1നാണ് ഗോകുലം കേരള മുഹമ്മദൻസിനെ തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന…

ചിത്രത്തിനുള്ളിൽ ഒരു ഡസൻ ചിത്രങ്ങൾ! വെെറലായി ഡിജിറ്റൽ ഡ്രോയിങ്

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ചിത്രത്തിനുള്ളിൽ ഒരു ഡസനോളം ചെറിയ ചിത്രങ്ങൾ ഒളിപ്പിച്ച ഡിജിറ്റൽ ഡ്രോയിംഗ്. യുകെയിൽ വരാനിരിക്കുന്ന വനിതാ യൂറോ 2022ൻറെ പശ്ചാത്തലത്തിൽ വനിതാ ഫുട്ബോൾ കളിക്കാരുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഡ്രോയിംഗ്.

ചൈന ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കുന്നതിൽ നിന്ന് പിന്മാറി

ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറി. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ചൈനയിലെ 10 നഗരങ്ങളിൽ നടത്താനിരുന്ന ടൂർണമെന്റ് പ്രതിസന്ധിയിലായി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഷ്യൻ കപ്പ് ഫൈനലിൽ നിന്ന് പിൻമാറുന്നതായി ചൈനീസ് ഫുട്ബോൾ…

പ്രണോയ്, തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ ഫൈനലിൽ

തോമസ് കപ്പ് ബാഡ്മിൻറൺ ടൂർണമെൻറിൽ എച്ച്.എസ് പ്രണോയിയിലൂടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ 3-2ന് തോൽപ്പിച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്.

മോശം ഫോമിലും റെക്കോർഡിട്ട് കോഹ്‌ലി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം!  

ഐപിഎല്ലിലെ മോശം ഫോമിൽ നിരാശപ്പെടുത്തിയ വിരാട് കോഹ്ലി ഐപിഎൽ ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് സൃഷ്ടിച്ചു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഒരു റൺസ് നേടിയാണ് വിരാട് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഐപിഎല്ലിൽ 6500 റൺസ്…

ബാംഗ്ലൂരിന് 210 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. 42 പന്തിൽ നാല് സിക്സും അഞ്ച് ഫോറും സഹിതം 70 റൺസെടുത്ത ലിവിങ്സ്റ്റണാണ് പഞ്ചാബിൻറെ ടോപ് സ്കോറർ. വെറും 29 പന്തിൽ നാലു ബൗണ്ടറികളുടെയും ഏഴു സിക്സറുകളുടെയും അകമ്പടിയോടെ…

സമ്പന്നരില്‍ മുമ്പന്‍ മെസ്സി; മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ

കഴിഞ്ഞവര്‍ഷം കായികലോകത്ത് പണം വാരിയ താരങ്ങളില്‍ മുമ്പനായി ഫുട്ബോള്‍താരം ലയണല്‍ മെസ്സി. ഏകദേശം 1006 കോടി രൂപയാണ് മെസ്സിയുടെ വരുമാനം. ലെബ്രോൺ ജെയിംസ് ആണ് രണ്ടാം സ്ഥാനത്ത്. വരുമാനം 938 കോടിയാണ്. 890 കോടി രൂപ ആസ്തിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാമത്.

ഐപിഎൽ സമാപനച്ചടങ്ങിൽ രൺവീർ സിംഗും എആർ റഹ്മാനും പങ്കെടുക്കും

ഐ.പി.എല്ലിൻറെ സമാപനച്ചടങ്ങ് വർണ്ണാഭമാക്കാൻ ബോളിവുഡ് നടൻ രൺവീർ സിംഗ്, സംഗീതജ്ഞൻ എ.ആർ റഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും ചേർന്ന് നിർമ്മിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മെയ് 29നാണ് ചടങ്ങ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ മുഹമ്മദ് റഫീഖ് രാജിവെക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് രാജിവെക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ഡയറക്ടർ സ്ഥാനത്ത് നിന്ന മുഹമ്മദ് റഫീഖിനു പകരം ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്വാൻ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി ഡയറക്ടറായി ചുമതലയേൽക്കും.