Category: Sports

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ടി20 പരമ്പരയിൽ ശിഖർ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകും. മലയാളി താരം സഞ്ജു സാംസണ് ഉൾപ്പെടെ ഐപിഎല്ലിൽ മികവ് തെളിയിച്ച താരങ്ങൾക്ക്…

സംസ്ഥാന ജൂനിയർ ഫുട്ബോൾ മെയ് 22 മുതൽ തൃക്കരിപ്പൂരിൽ

46-ാമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാസർകോട് ആതിഥേയത്വം വഹിക്കും. ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മെയ് 22 മുതൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ടൂർണമെൻറിൽ പങ്കെടുക്കും. ജൂനിയർ ഫുട്ബോളിലെ…

ചാമ്പ്യൻസ് ലീ​ഗുറപ്പിച്ച് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് തോറ്റതോടെ ആഴ്സണലിൻറെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇന്നലത്തെ മത്സരത്തിൽ ആഴ്സണൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. ഗണ്ണേഴ്സിൻറെ തോൽവിയോടെ ചെൽസി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നേടി.…

ഹെട്‌മെയർ രാജസ്ഥാൻ ടീം ക്യാമ്പിൽ; ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കും

രാജസ്ഥാൻ റോയൽസിൻറെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മെയർ ടീം ക്യാമ്പിലേക്ക് തിരിച്ചെത്തി. കുഞ്ഞിൻറെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഹെറ്റ്മെയർ രാജസ്ഥാൻറെ സീസണിലെ ശേഷിക്കുന്ന മൽസരങ്ങളിൽ കളിക്കും. ഈ മാസം 20ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻറെ അടുത്ത…

ക്രിസ്റ്റ്യൻസൻ ഇനി ബാഴ്സലോണയുടെ ഡിഫൻസിലേക്ക്

ചെൽസിയുടെ സെന്റർ ബാക്കായ ക്രിസ്റ്റ്യൻസൺ ഇനി ക്ലബ്ബിൽ തുടരില്ല. ഇന്ന് ചെൽസി പരിശീലകൻ തുഷൽ ക്രിസ്റ്റ്യൻസ് ക്ലബ് വിടുന്നതായി സ്ഥിരീകരിച്ചു. ഫ്രീ ഏജന്റായ ക്രിസ്റ്റ്യൻസൺ ചെൽസിയിലെ കരാർ പുതുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി അദ്ദേഹം ബാഴ്സലോണയിലേക്ക് പോകും. ക്രിസ്റ്റ്യൻസെനും ബാഴ്സലോണയും തമ്മിൽ…

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടി നൊവാക് ജോക്കോവിച്ച്

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 34 കാരനായ ജോക്കോവിച്ചിൻറെ സീസണിലെ…

ലൂയി സുവാരസ് അത്‌ലറ്റിക്കോയില്‍നിന്ന് പടിയിറങ്ങുന്നു; കരാർ ഈ സീസണിൽ അവസാനിക്കും

സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിൻ ശേഷം സുവാരസ് കണ്ണീരോടെയാണ് കളം വിട്ടത്. സുവാരസുമായുള്ള അത്ലറ്റിക്കോയുടെ കരാർ ഈ സീസണിൽ അവസാനിക്കും. ബാഴ്സലോണയിൽ നിന്ന് രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് അത്ലറ്റിക്കോയിൽ ചേർന്നത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബാഴ്സലോണ…

പ്രീമിയർ ലീഗിൽ ബേർൺലിക്ക് റിലഗേഷൻ ഭീഷണി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്പർസ് ബേർൺലിയെ തോൽപ്പിച്ചു. ടോട്ടൻഹാമിൻറെ ഹോം ഗ്രൗണ്ടിൽ ബേർൺലിയുടെ പ്രതിരോധം തകർത്ത് നേടിയ ഏക ഗോളിൻറെ ബലത്തിലാണ് സ്പർസ് മത്സരം ജയിച്ചത്.പെനാൽറ്റിയിൽ നിന്നാണ് സ്പർസിൻറെ ഗോൾ പിറന്നത്.

തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനേഷ്യയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കി.

മെസിയും നെയ്മറും നാളെ ഖത്തറിൽ

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമൻ (പിഎസ്ജി) നാളെ ഖത്തറിലെത്തും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും നെയ്മറും രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന ടീമിന്റെ ഭാഗമാകും. ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്ന രണ്ട് സ്റ്റേഡിയങ്ങളും ടീം സന്ദർശിക്കും.