Category: National

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പുമായി…

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്

നിക്ഷേപകരെ സന്തോഷിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പലിശ നിരക്ക് 25 ബിപിഎസ് വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്;ശശി തരൂര്‍ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂർ സെപ്റ്റംബർ 30ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇക്കാര്യം തരൂരിന്റെ പ്രതിനിധി തന്നെ അറിയിച്ചതായി കോൺഗ്രസ് പാർട്ടി സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അതേസമയം, എഐസിസി ട്രഷറർ…

പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി കമ്മിറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ…

ഗുരുവായൂര്‍ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കനയ്യ കുമാർ 

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ കുമാർ പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർത്ഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നം…

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 5.2 ലക്ഷം പേർ

ന്യൂഡൽഹി: ഇതുവരെ 5.2 ലക്ഷം ആളുകളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22 എണ്ണം കേരളത്തിലാണ്. പശ്ചിമബംഗാളിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും പേർ മരിച്ചു. ചൊവ്വാഴ്ച ഇന്ത്യയിൽ 3,230…

താജ്‌മഹലിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ കച്ചവടകേന്ദ്രങ്ങൾ നീക്കാൻ സുപ്രീം കോടതി നിർദേശം

ആഗ്ര: താജ്‌മഹലിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും നീക്കം ചെയ്യാൻ ആഗ്ര ഡെവലപ്മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 500 മീറ്റർ ചുറ്റളവിൽ ഭൂമി…

ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമവിരുദ്ധ…

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; ദില്ലിയിൽ നിരോധനാജ്ഞ

ന്യൂഡൽഹി: രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനയും ഭീകരവിരുദ്ധ സ്ക്വാഡുകളും റെയ്ഡ് നടത്തി. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.…

ബോളിവുഡ് നടി ആശാ പരേഖിന് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രസിഡന്റ് ദ്രൗപദി മുർമു 10 ലക്ഷം രൂപയും ഫലകവും സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഹം…