Category: National

പോപ്പുലര്‍ ഫ്രണ്ട് നിരോധനം പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ള നിരോധനം: അസദുദ്ദീൻ ഒവൈസി

ന്യൂദല്‍ഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്കും നേരെയുമുള്ള നിരോധനം ആണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റെ നയങ്ങളെ താൻ വ്യക്തിപരമായി എതിർക്കുന്നുവെന്നും…

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനമായി ഉയരും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത വർധിപ്പിക്കാൻ…

കോൺഗ്രസ് പ്രതിസന്ധിയിൽ സോണിയ-ആന്റണി കൂടിക്കാഴ്ച ഉടൻ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടെ എ.കെ ആന്‍റണി ദില്ലിയിൽ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തും. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ടും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്‍റെ നീക്കത്തിന്…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു.…

അങ്കിത ഭണ്ഡാരി കൊലപാതകം; കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകും

ഡെഹ്‌റാഡൂണ്‍: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ വിചാരണ ഫാസ്റ്റ്ട്രാക് കോടതിയിൽ നടത്താൻ ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ…

പോപ്പുലർ ഫ്രണ്ട് നിരോധനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ…

പിഎഫ്ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്യണം. സ്വത്തുക്കൾ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കണം. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും…

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് യെച്ചൂരി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആ സംഘടന ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. “ഇത്തരം സംഘടനകളെ നിരോധിച്ചാൽ അവ മറ്റൊരു പേരിൽ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകൾക്കെതിരെ നടപടിയുണ്ടായാൽ…

ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്‍റണി. ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം. നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.…