Category: National

5 ജി ഒരുക്കി ഡല്‍ഹി വിമാനത്താവളം, നിലവിലെ വൈഫൈയേക്കാള്‍ 20 ഇരട്ടിവേഗം

ന്യൂഡല്‍ഹി: യാത്രക്കാർക്ക് 5 ജി നെറ്റ്‌വര്‍ക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജിഎംആർ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ടെലികോം സേവന ദാതാക്കൾ (ടിഎസ്പി-ടെലികോം സേവന ദാതാക്കൾ) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഈ സൗകര്യം ആസ്വദിക്കാൻ കഴിയും.…

‘ഓപ്പറേഷൻ ഗരുഡ’; രാജ്യവ്യാപകമായി സിബിഐയുടെ ലഹരിവേട്ട

ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബ്, ഡൽഹി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോലീസ് സേന,…

ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്

തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സംഘം കർണാടകയിലേക്ക് പോവുകയാണ്. ഇത്തവണ ഉദ്യോഗസ്ഥരെ മാത്രമല്ല സംഘടനാ പ്രതിനിധികളെയും ഒപ്പം കൂട്ടും. അവിടെ ജീവനക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.…

അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കില്ല

ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് ഗെഹ്ലോട്ട് യോഗത്തിനായി ദില്ലിയിലെത്തിയത്. രാജസ്ഥാനിലെ…

എസ്.ഡി.പി.ഐക്കെതിരെയും നടപടിക്ക് സാധ്യത; പരിശോധന നടത്തുന്നു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തെ തുടർന്ന് അതിന്‍റെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. 2018 നും 2020 നും ഇടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.…

നാക് റാങ്കിങ്ങിൽ എ ഗ്രേഡ് നേടി കേരള കേന്ദ്രസർവകലാശാല

പെരിയ: നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിംഗിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് ‘എ’ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം. സെപ്റ്റംബർ 21, 22, 23…

അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തരൂരും ദിഗ്വിജയ് സിംഗും തമ്മില്‍? 

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ശശി തരൂരും…

ആർഎസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന്…

നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം ആരംഭിച്ചു

ചെന്നൈ: ചെന്നൈ അണ്ണാ നഗറിലുള്ള നടൻ വിശാലിന്‍റെ വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തി. തിങ്കളാഴ്ച ഒരു സംഘം ആളുകൾ വിശാലിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസ് തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാനേജർ മുഖേന…

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം നല്കി സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്നും ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. ഭർത്താവിന്‍റെ പീഡനത്തിനും മെഡിക്കൽ പ്രെഗ്നൻസി ടെർമിനേഷൻ ആക്ട് ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗത്തിന്‍റെ…