Category: National

36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.…

‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’; ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട. ‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന് പേരുള്ള ചായക്കട നടത്തുന്ന ശുഭം സൈനി എന്നയാളാണ് ബിറ്റ്കോയിൻ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നതിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. അദ്ദേഹം ബിസിഎ കോഴ്‌സ് ഉപേക്ഷിച്ചതിന്…

യുഎസ് വീസ അപ്പോയ്ന്റ്മെന്റ്; ഇന്ത്യക്കാർ കാത്തിരിക്കേണ്ടത് 2 വർഷമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്സൈറ്റിൽ നിന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഡൽഹിയിലെ എംബസിക്ക് പുറമെ നാല് യു.എസ്…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്…

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425…

വാഹനങ്ങളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാനുള്ള സമയം നീട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ…

ഗൗതം അദാനിക്ക് തിരിച്ചടി; ലോക സമ്പന്നരുടെ പട്ടികയിൽ താഴേക്ക്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. അദാനി രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്. ആമസോൺ…

‘പോരടിക്കില്ല, ഇത് സൗഹൃദ മത്സരം’; ശശി തരൂരും ദിഗ്‌വിജയ്‌ സിംഗും കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിംഗിന്‍റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി യോഗത്തിന് ശേഷം ശശി തരൂർ ട്വീറ്റ് ചെയ്തു.…

ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാൻ സമാജ്‌വാദി പാര്‍ട്ടിക്കേ കഴിയൂ: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാനാകൂ എന്ന് അഖിലേഷ് യാദവ്. മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എസ്.പി കഠിനാധ്വാനം ചെയ്‌തിരുന്നുവെന്നും,…

ഗ്യാന്‍വാപി കേസ്; സ്റ്റേ ഒക്ടോബര്‍ 31 വരെ നീട്ടി ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ സർവേ സ്റ്റേ ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി ഒക്ടോബർ 31 വരെ നീട്ടി. പള്ളി സമുച്ചയത്തിൽ സർവേ നടത്താനും കേസിന്‍റെ തുടർനടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനും വാരണാസി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് വിധിയുടെ സ്റ്റേ…