Category: National

അന്യ മതസ്ഥനൊപ്പം ബൈക്ക് യാത്ര ചെയ്തു; യുവതിക്കും യുവാവിനും സദാചാര ആക്രമണം

ബെംഗളൂരു: ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിന് ഒരു സ്ത്രീക്കും യുവാവിനും നേരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വിവിധ മതങ്ങളിൽപ്പെട്ടവരാണെന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ ഇവരെ തടയുകയും അസഭ്യം പറയുകയും ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.…

ഭാരത് ജോഡോ യാത്ര കർണാടക തിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന് ഡി കെ ശിവകുമാർ

ബെം​ഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പദയാത്ര വലിയ ഗുണം ചെയ്യുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ…

കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ആരൊക്കെ എന്ന് ഇന്നറിയാം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക്, ശശി തരൂർ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജി 23 നേതാക്കളിൽ ഒരാളും മത്സരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12.15ന് ശശി…

ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9…

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി

ലഖ്‌നൗ: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി പരിഗണിക്കുന്നത് വീണ്ടും മാറ്റി. വ്യാഴാഴ്ച പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധി ആയതിനെ തുടർന്ന് ഒക്ടോബർ…

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം

ഡൽഹി: മ്യാന്മറിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാൻമറിൽ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം. മുകുൾ വാസ്നിക്കിന്റെയും കുമാരി ഷെൽജയുടെയും പേരുകൾ പരിഗണിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്.…

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ഉധംപൂരിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുകയാണ്. രണ്ട് സമയത്ത് രണ്ട് ബസുകളിലായി നടന്ന…

ഔദ്യോഗിക ലോഞ്ചിന് മുമ്പേ 5ജി ​റെഡിയാക്കി ഡൽഹി എയർപോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5 ജി പ്രവർത്തനക്ഷമമാക്കി. വിമാനത്താവളത്തിൽ 5 ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവളത്തിന്‍റെ ഓപ്പറേറ്ററായ ജിഎംആർ ഗ്രൂപ്പ് അറിയിച്ചു. ടെലികോം സേവന ദാതാക്കളുടെ 5…

മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. നിലവിൽ അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം സ്ഫോടക വസ്തുക്കൾ…