Category: National

കര്‍ണാടകയിൽ 42 പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബംഗലൂരു: കർണാടകയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെ 42 കേന്ദ്രങ്ങൾ സീൽ ചെയ്യുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലുണ്ടായിരുന്ന ഫയലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സീൽ ചെയ്ത ഓഫീസുകൾക്ക് പുറത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.…

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സിൽ ആദ്യ 40ല്‍ എത്തി ഇന്ത്യ

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022ൽ ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥയായി സ്വിറ്റ്സർലൻഡിനെ തിരഞ്ഞെടുത്തു. തുടർച്ചയായ 12-ാം വർഷമാണ് സ്വിറ്റ്സർലൻഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്. ആദ്യമായാണ് ഇന്ത്യ ആദ്യ 40ല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയാറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്.…

ആകാശ് അംബാനി ടൈം100 നെക്സ്റ്റ് ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ…

രൂപയ്ക്ക് ആശ്വാസം;വായ്പാ നയ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 എന്ന നിലയിലാണ്…

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ…

‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ പിടികൂടിയത് 25.80 കോടി വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.…

സ്ഥാനാർഥികളാരെന്ന് അറിഞ്ഞശേഷം പിന്തുണ ആർക്കെന്ന് തീരുമാനിക്കും: ഉമ്മൻചാണ്ടി

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു- ശശി തരൂർ മത്സരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് കെപിസിസി…

ജാമിയ മിലിയ സംഘര്‍ഷം; വിദ്യാര്‍‌ത്ഥിക്ക് വെടിയേറ്റു

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയെ കാണാനെത്തിയവര്‍ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റു. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്താണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. സർവകലാശാലയിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയാണ്…

ഏഷ്യാ കപ്പിന് മുമ്പ് എട്ടാഴ്ച ക്യാംപ്; നിർണായക ചർച്ചയ്ക്ക് സ്റ്റിമാച്ചും ഏഐഎഫ്എഫും

ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചും ഏഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും തമ്മിൽ ശനിയാഴ്ച നിർണായക ചർച്ച നടത്തും. ഇന്ത്യൻ ​ദേശീയ ടീമിന്റെ ഏഷ്യാ കപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ച് അടുത്തിടെയാണ് ഏഷ്യാ…

ആറ് എയർബാഗ് നിയമം നീട്ടിവയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാരുതി സുസുക്കി

ഇന്ത്യയിൽ കാറുകൾക്ക് ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായം നേരത്തെ ഉന്നയിച്ച ആശങ്കകൾ…