Category: National

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്ന് തെളിവില്ല; യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യഥാർഥചരിത്രം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രജനീഷ് സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുഗൾ ചക്രവർത്തി ഷാജഹാൻ 1631 മുതൽ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മപരിശോധന വൈകുന്നേരത്തോടെ പൂർത്തിയാക്കി ഏതൊക്കെ പത്രികകളാണ് അംഗീകരിച്ചതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ.എൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഖാർഗെ 14 നാമനിർദ്ദേശ പത്രികകളും…

രാജ്യത്ത് 5 ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസ്-2022, ആറാമത് എഡിഷനിൽ 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിച്ച 5 ജി സേവനങ്ങൾ…

ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക…

റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് പുടിൻ

മോസ്കോ: റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരുടെ ലക്ഷ്യം റഷ്യയും ഇറാനുമാണ്, അടുത്തത് നിങ്ങളായിരിക്കുമെന്നും…

കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 13 ന്…

നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ

ന്യൂ ഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഹർഷാരവത്തോടെയാണ്…

ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ഹർഷാരവത്തോടെ സ്വീകരിച്ച് സദസ്

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ. ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു.  നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ്…

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ…