Category: National

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാൻ ‘സിന്ധുജ’; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി…

കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്‌നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്

ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ്…

ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത; നാഗ്പൂർ പാതയ്ക്ക് ലോക റെക്കോർഡ്   

മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്. അതിന് മുകളിൽ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈൻ. ഈ രണ്ട്…

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്. 2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ…

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് വരണാധികാരി അനിൽ ഹെഗ്ഡെ പറഞ്ഞു. കാലാവധി 3 വർഷമാണ്. പാർട്ടിയുടെ ദേശീയ കൗൺസിൽ…

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ…

രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഫോൺ സ്വന്തമായുള്ള പുരുഷൻമാരുടെ ശതമാനം ഫോൺ സ്വന്തമായുള്ള സ്ത്രീകളെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ…

ഡൽഹി കോർപറേഷൻ ഭരണം എഎപിക്കെന്ന് എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണ് കോർപറേഷൻ…

ഹിമാചലിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം. റിപ്പബ്ലിക്-ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. എഎപി കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബിജെപി (34-39), കോൺഗ്രസ് (28-33), ആം ആദ്മി പാർട്ടി (0-1)…

ഗുജറാത്തിൽ വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോൾ ഫലം; എഎപിക്ക് നേട്ടമുണ്ടാകില്ല

അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകും. എഎപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ…