Category: National

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ…

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ. 82 കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വഷളായതോടെ ഇന്ന് തീവ്രപരിചരണ…

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കെജ്‌രിവാള്‍

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച അദ്ദേഹം പാർട്ടിക്ക് വലിയ പിന്തുണയുണ്ടെന്നും പറഞ്ഞു. ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎപി ജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോർത്താൻ ബിജെപിയും…

പരിവാഹൻ ആപ്പ് രണ്ടാഴ്ച്ചയായി പണിമുടക്കുന്നു; വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ മുടങ്ങുന്നു

കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ…

ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്;വ്യത്യസ്ത നിർദ്ദേശവുമായി ഊബർ ഡ്രൈവർ

നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരാണ്. ചില ടാക്സി ഡ്രൈവർമാർ വളരെ തമാശക്കാരാണ്. ചില ടാക്സികളിൽ, യാത്രക്കാർക്കുള്ള ചില നിർദ്ദേശങ്ങളും എഴുതി വച്ചിരിക്കും. അങ്ങനെ, ഒരു ഊബർ ടാക്സി ഡ്രൈവർ വാഹനത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വ്യത്യസ്തമായ നിർദ്ദേശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതെന്താണ്…

മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യോഗി ആദിത്യനാഥ്

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. ലഖ്നൗവിലെ ഗാന്ധി ആശ്രമത്തിലെത്തിയാണ് ആദിത്യനാഥ് പുഷ്പാർച്ചന നടത്തിയത്. “രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്…

പൊതുസമ്മതന്‍ അധ്യക്ഷനാകട്ടെ എന്ന് തരൂരിനോട് പറഞ്ഞിരുന്നു: ഖാര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ അത് നന്നായിരുന്നുവെന്ന് തരൂരിനോട് പറഞ്ഞിരുന്നതായി മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരും ഖാർഗെയും തമ്മിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം. തിരഞ്ഞെടുപ്പിൽ…

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി വചനം പങ്കുവെച്ച് ശശി തരൂര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് ശശി തരൂര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും,…

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ ചെയ്ത് ഡിസിജിഐ

ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ ശുപാർശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ…

മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ചത് 18 മാസം;കാരണം കേടായ ഓക്സിമീറ്റർ

കാൺപൂർ: കേടായ ഒരു ഓക്സിമീറ്റർ കാരണം യുവാവിന്റെ മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. ഒരു ആദായനികുതി ജീവനക്കാരന്‍റെ മൃതദേഹമാണ് 18 മാസത്തോളം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത്. കാണ്‍പൂരിലാണ് സംഭവം. വീട്ടിൽ ഉണ്ടായിരുന്നത് ഒരു കേടായ ഓക്സിമീറ്റർ ആയിരുന്നു. അതുവെച്ചാണ് രാം…