Category: National

ജെഇഇ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; സൂത്രധാരനായ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെഇഇ 2021 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാഖിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ജെഇഇ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്.…

കശ്മീര്‍ ജയിൽ മേധാവി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: കശ്മീരിലെ ജയിൽ മേധാവി ഹേമന്ദ് ലോഹിയയെ ജമ്മുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തിൽ കുത്തിയ നിലയിലാണ് മൃതദേഹം. കാണാതായ വീട്ട്…

കർണാടകയിൽ ശക്തി പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര

കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ്…

സ്വകാര്യ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക്; ഫോർ ജിയിൽ പോലുമെത്താൻ സാധിക്കാതെ ബി.എസ്.എൻ.എൽ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം…

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ…

ലഭ്യത കുറയുന്നു; അരി വില കുതിച്ചുയരുന്നു

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതോടെ അരി വില കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ, എല്ലാ അരിയിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നിട്ടുണ്ട്. ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി,…

വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്റർ ഐടി കമ്പനികൾ മടക്കി വാങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഐടി സേവന മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കൾ. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി നിരവധിയാണ് ഇതിനുള്ള കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിലൊന്നായിരുന്നു ഐടി. എന്നാൽ മാറിയ…

നാഷണൽ ഗെയിംസ്; നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ്…

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി കർണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കർണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ സ്വീകരിച്ചു. കുടകിലെ റിസോർട്ടിൽ രണ്ട് ദിവസം തങ്ങുന്ന സോണിയ കർണാടകയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന…

എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചത്. ഈ വർഷമാദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. 10 മാസത്തിലേറെയായി ടാറ്റയുടെ…