Category: National

മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദേശവുമായി അധികാരികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ഹിമാചൽ പ്രദേശ് സന്ദർശിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം. ദൂരദർശൻ,…

വർക്ക് ഫ്രം ഹോം തട്ടിപ്പ്; 5.85 കോടി കണ്ടുകെട്ടി ഇഡി

ബെംഗളൂരു: വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 5.85 കോടി രൂപ കണ്ടുകെട്ടി. ബെംഗളൂരു ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 92 പേർക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ആറുപേർ വിദേശികളാണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ്…

ബിജെപിക്കെതിരെ 3500 രാവണക്കോലങ്ങൾ കത്തിച്ച് പ്രതിഷേധിക്കാൻ എഎപി

ന്യൂ ഡൽഹി: ബിജെപി ഭരണസമിതിയുടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണത്തിനെതിരെ സമരവുമായി ആംആദ്മി പാർട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 ലധികം കേന്ദ്രങ്ങളിൽ ചവറുകൊണ്ട് നിർമ്മിച്ച രാവണന്‍റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ പറഞ്ഞു. മാലിന്യ…

എച്ച്.ഐ.വി ഇനി സ്വയം പരിശോധിക്കാം; കിറ്റ് ഡിസംബറിൽ പുറത്തിറക്കും

ന്യൂഡൽഹി: എച്ച്.ഐ.വി. ബാധിയുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക. സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം…

ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് നിവേദനം

ബെംഗളൂരു: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിലെ ജനങ്ങൾ ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒപ്പിട്ട നിവേദനം ചീഫ് ജസ്റ്റിസിന് കൈമാറി. അടുത്തിടെയാണ് ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11…

മുന്നേറി വിപണി; സെൻസെക്സ് 783 പോയിന്റ് ഉയർന്നു

മുംബൈ: ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉയർന്നു. സെൻസെക്സ് 783.14 പോയിന്‍റ് അഥവാ 1.38 ശതമാനം ഉയർന്ന് 57,571.95 ലും നിഫ്റ്റി 244.70 പോയിന്‍റ് അഥവാ 1.45 ശതമാനം ഉയർന്ന് 17,132 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1633 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ…

തിരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: കെ സുധാകരനെ നേരില്‍ കാണുമെന്ന് തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായ പ്രവർത്തകരുടെയും യുവനിരയുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായി ശശി തരൂർ. കോണ്‍ഗ്രസ് പാർട്ടിയിൽ മാറ്റം ആവശ്യമാണെന്നും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്നുമാണ് പ്രവർത്തകർ നൽകുന്ന പ്രതികരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കേരളത്തിൽ…

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല,…

സുപ്രീം കോടതി ജഡ്ജിയായി 4 പേരെ ഉയര്‍ത്താന്‍ അംഗീകാരം തേടി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ അനുമതി തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വിഷയത്തിൽ കൊളീജിയം ജഡ്ജിമാർക്ക് കത്തയച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനുള്ള ശുപാർശ തയ്യാറാക്കാൻ യോഗം ചേരാത്ത സാഹചര്യത്തിലാണ്…

ഭാരത് ജോഡോ യാത്ര; കർണാടകയിൽ നേതാക്കളെ നേരിൽ കണ്ട് സോണിയാ ഗാന്ധി

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തിയ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേതൃത്വത്തിലെ…