Category: National

രാജ്യത്ത് മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി പ്രവർത്തനസജ്ജമാകുന്നു. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ), ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ (എൻഐയുഎം), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എൻഐഎച്ച്) എന്നിവ…

കര്‍ണാടകയില്‍ ചേരാന്‍ അനുവദിക്കണം; ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍

പുണെ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടകത്തിൽ ലയിക്കാൻ അനുവദിക്കണമെന്ന് ശിവസേന (ഷിന്‍ഡെ)-ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

ജീവകാരുണ്യ പ്രവര്‍ത്തനം; ഫോബ്‌സ് ഏഷ്യന്‍ ഹീറോസില്‍ അദാനി ഉൾപ്പെടെ 3 ഇന്ത്യക്കാര്‍

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം…

രാജ്യത്ത് മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു; 70,000 കോടി കടന്നേക്കും

മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45,000 കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ഇതുവരെ കയറ്റുമതി 40,000 കോടി രൂപ കവിഞ്ഞു.…

സിവിൽ സർവീസ് മെയിൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യുപിഎസ്‌സി മെയിൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.inലും upsconline.nic.inലും സിവിൽ സർവീസസ് മെയിൻ ഫലങ്ങൾ ഇപ്പോൾ ലഭ്യമാണ്. യുപിഎസ്‌സി 2022 ജൂൺ 5ന് നടന്ന പ്രിലിമിനറി പരീക്ഷ ഫലം 2022 ജൂൺ 22ന് പ്രസിദ്ധീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് നടത്താനിരുന്ന ആർജെഡിയും നാഷനൽ ജനതാദളുമായുള്ള ലയന സമ്മേളനം മാറ്റിവച്ചു

പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളും ആർജെഡിയും തമ്മിൽ കേരളത്തിൽ നടത്താനിരുന്ന ലയന സമ്മേളനം മാറ്റിവെച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15ന് തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ആർജെഡി കേന്ദ്ര നേതൃത്വത്തിന്‍റെ അസൗകര്യം മൂലമാണ്…

മോദിക്കെതിരെ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റിൽ

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത്…

ലൈംഗിക ബന്ധത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം അനുമതിയാകില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. 16 വയസുകാരി ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയെന്ന വാദം നിയമത്തിന് മുന്നിൽ അനുമതിയായി കണക്കാക്കാനാവില്ലെന്ന് യുവാവിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു.…

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്; കടല്‍ത്തട്ടിലൂടെയുള്ള നീളം കൂടിയ കേബിള്‍ ശൃംഖല

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 2020…

ജീവനോടെയുണ്ടെന്ന് പ്രതിയുടെ ബന്ധുക്കൾ; വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015 ൽ കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് 21 കാരിയായ യുവതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന്…