Category: National

ബുധനാഴ്ച മുതല്‍ ജിയോ 5 ജി ട്രയല്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജിയോ. ട്രയൽ സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് ട്രയൽ സർവീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ, ജിയോയുടെ ട്രൂ 5 ജി സേവനം ഈ നഗരങ്ങളിലെ…

തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾക്ക് കടിഞ്ഞാൺ;പുതിയ നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടർമാർക്ക് ഉറപ്പ് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ…

യുപിഐ ഇടപാടുകളിൽ വൻ വർദ്ധന; സെപ്റ്റംബറിൽ 11 ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ഓൺലൈൻ പണം ഇടപാടുകളിൽ വർദ്ധന. സെപ്റ്റംബറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 11 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.  നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സെപ്റ്റംബറിൽ യുപിഐ വഴി…

ദേശീയ ഗെയിംസ്; മൂന്നാം മെഡലും സ്വന്തമാക്കി സജന്‍ പ്രകാശ്

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് മൂന്നാം മെഡൽ നേടി. പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയില്‍ സജൻ വെള്ളി മെഡൽ നേടി. 4:30.09 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. 4:28.91 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മധ്യപ്രദേശിലെ അദ്വൈത…

അമിത് ഷാ കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാടി സമുദായങ്ങൾക്കുള്ള പട്ടികവർഗ സംവരണം ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കം…

സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന പദ്ധതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമർശം. ഡൽഹിയിൽ ആം…

മടങ്ങിവരും, പ്രതികാരം ചെയ്യും; കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ

ബെംഗളൂരു: കഴിഞ്ഞയാഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം ദക്ഷിണ കന്നഡയിലും പിന്നീട് ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങി വരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് ചുവരെഴുത്തുകളിൽ പറയുന്നത്.…

ഗുജറാത്തിലെ വഡോദരയിൽ വ‍ര്‍ഗീയ സംഘര്‍ഷം; നാൽപ്പതിലധികം പേ‍ര്‍ അറസ്റ്റിൽ

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 40 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഡോദരയിലെ സാൽവി പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട്…

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ…

ദേശീയ ഗെയിംസില്‍ കേരളം രണ്ട് വെള്ളി മെഡലുകള്‍ കൂടി നേടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26. വനിതകളുടെ ഫൈവ്…