Category: National

കശ്മീരിൽ 4 ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ…

മുൻപ് കല്ല് കയ്യില്‍ പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി: അമിത് ഷാ

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ…

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു; വെല്ലുവിളിയായി മഞ്ഞുവീഴ്ച്ച

ദില്ലി: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇനിയും 23 പേരെ കണ്ടെത്താനുണ്ട്. കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുകയാണ്. പർവതാരോഹണ പരിശീലനത്തിനായി 41 പേരടങ്ങുന്ന സംഘം എത്തിയപ്പോഴായിരുന്നു അപകടം. ഇതിൽ 10 പേർ മരിച്ചു. ഇവരെല്ലാം ജവഹർലാൽ നെഹ്റു…

സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷത്തെ പുറത്താക്കി കേന്ദ്രസർക്കാർ

ഡൽഹി: പ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലഘട്ടത്തിൽ ഇത് പ്രതീക്ഷിച്ചതാണെന്ന് തൃണമൂൽ കോൺഗ്രസ് ഈ നീക്കത്തെ…

ടിആര്‍എസിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം ഇന്ന്

ഹൈദരാബാദ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഇന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ബുധനാഴ്ച ചേരുന്ന…

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ 25 മരണം സ്ഥിരീകരിച്ചു

പൗരി ​​ഗഡ്വാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.…

6ജിയില്‍ ഇന്ത്യ മുൻനിരയിലായിരിക്കും; കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ…

ഇന്ന് മുതൽ നാല് പ്രധാന നഗരങ്ങളിൽ ജിയോ 5G

ഡൽഹി: രാജ്യത്ത് ജിയോയുടെ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ജിയോയുടെ ട്രൂ 5 ജി സേവനം ഡൽഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും. കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂർ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാരും…

ഹിമപാതത്തിന് പിന്നാലെ മറ്റൊരു അപകടം;ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് വീണു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ 50 യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ…