Category: National

മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്ക് ഒന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യുന്നവരുടെ എണ്ണം…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്നേഹം തരൂരിനും, വോട്ട് ഖാർ​ഗെയ്ക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തന്‍റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗെയ്ക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. തരൂർ മുന്നോട്ട് വച്ച ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. അദ്ദേഹം വളർന്നു വന്ന…

മുംബൈയിൽ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം; 5 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം. നിമിഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിലേക്ക് കാർ…

മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമിയോട് അനുബന്ധിച്ച് നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയ്ക്ക് വരുമാന സ്രോതസ്സുകൾ ആവശ്യമാണ്. വിഭവങ്ങൾ നിർമ്മിക്കാതെ…

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; മെഹ്ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: അമിത് ഷായുടെ സന്ദർശന വേളയിൽ താൻ വീട്ടുതടങ്കലിലാണെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. അമിത് ഷായുടെ കശ്മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകന്‍റെ വിവാഹച്ചടങ്ങിൽ…

സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ. സുപ്രീം കോടതി സമിതിയിലാണ് സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന എസ്ബിഐയുടെ നിർദേശം. സംസ്ഥാന ജിഡിപിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്‍റെ ഒരു ശതമാനമായോ ക്ഷേമ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. എസ്ബിഐയുടെ മുഖ്യ…

തരൂരിനെ മാറ്റി പകരം ശിവസേന നേതാവ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ന്യൂഡല്‍ഹി: പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഡോ. ശശി തരൂർ എംപിയെ മാറ്റി. ശിവസേന നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി…

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള സാമ്പത്തിക ചെലവ്, രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം…

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയുമായി ബന്ധമുള്ള പത്ത് പേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാക് പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ…

കശ്മീരിൽ ജയിൽ ഡിജിപി കൊല്ലപ്പെട്ട സംഭവം; സഹായി പിടിയിൽ

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. സംഭവത്തിന് ശേഷം കാണാതായ യാസിർ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയെ (57) കൊലപ്പെടുത്തിയത്…