Category: National

മ്യാൻമാറിൽ സായുധ സംഘം ബന്ധികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ തിരികെയെത്തിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ അക്രമികൾ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേരാണ് മ്യാൻമറിൽ തടങ്കലിൽ കഴിയുന്നത്.…

ഭീകരത തുടരുന്ന പാക്കിസ്ഥാനോട് ചർച്ചയില്ല; കശ്മീരിൽ തിരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും…

കാലുകള്‍ കെട്ടിയിട്ട് നായയെ തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിലെ കെആർ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനം. നായ നിരന്തരം കുരയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മൂന്ന് യുവാക്കൾ ചേർന്ന്…

1476 കോടി രൂപയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി പിടിയിൽ

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ…

സമാധാന നൊബേല്‍ സാധ്യതാപട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകർ

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടം നേടി ഇന്ത്യൻ മാധ്യമ പ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും.…

തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്രസമിതി

ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയും…

ആഗ്രയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം; കെട്ടിട ഉടമയും മക്കളും മരിച്ചു

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറിലെ ആർ മധുരാജ് ആശുപത്രിയിലാണ് ബുധനാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്‍റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു…

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; വെടിയുതിര്‍ത്ത് സൈന്യം

ഛണ്ഡീഗഢ്: സുരക്ഷാ ഭീഷണിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേന വെടിയുതിർത്തതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ പാകിസ്താനിൽ നിന്നുള്ള ഡ്രോൺ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ആകാശത്ത് ഒരു മൂളൽ കേട്ടതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അധികൃതർ…

ആര്‍എസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്

നാഗ്പുര്‍: സംഘടനയുടെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒരു സ്ത്രീയെ ആർഎസ്എസ് ക്ഷണിച്ചു. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ പർവതാരോഹക സന്തോഷ് യാദവ് മുഖ്യാതിഥിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ശസ്ത്രപൂജയും നടത്തി. രണ്ട് തവണ എവറസ്റ്റ്…

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരണമടഞ്ഞു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരീക്ഷണ പറക്കലിനിടെയാണ് കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം…