Category: National

പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ പ്രവർത്തനത്തിൽ വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന, കേന്ദ്ര നേതാക്കളിൽ നിന്ന് മാറ്റം ആരംഭിക്കണമെന്നും…

ബോംബ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ പരിശോധന 

ന്യൂഡൽഹി: റഷ്യയിൽ നിന്ന് പുലർച്ചെ ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഫോണിലൂടെ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഒഴിപ്പിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ…

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വരുന്നു

കേന്ദ്രസർക്കാരിന് കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വന്നേക്കും. പദ്ധതികളുടെ കാര്യക്ഷമത നിരീക്ഷിക്കുകയാണ് ഡ്രോണുകൾ എത്തിക്കുന്നതിന്റെ ലക്ഷ്യം. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ അനുമതി തേടി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്. നിരവധി പേർ തൊഴിലുറപ്പ് പദ്ധതിയിലെത്താതെ പണം…

യുജിസി നെറ്റ് പരീക്ഷ; അഡ്മിറ്റ് കാർഡ് പുറത്തിറക്കി

ന്യൂ ഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക യുജിസി നെറ്റ്…

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസിനായി സ്റ്റാർലിങ്ക് അപേക്ഷിക്കും.…

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും 45 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും എൻഐഎ. കേരള പൊലീസിലുള്ളവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം ട്രൈബ്യൂണൽ കേന്ദ്രത്തിന്‍റെ നടപടി…

ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കഫ് സിറപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ നാല് തരം കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികൾ ഈ കഫ്…

ദസറ ആഘോഷം; കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറിൽ ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റൻ രാവണന്‍റെ കോലം വീണ് നിരവധി പേർക്ക് പരിക്ക്. ആൾക്കൂട്ടത്തിലേക്ക് കൂറ്റൻ കോലം വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്ഘോഷിക്കുന്നതാണ്…

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ 

മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ഉദ്ധവ് താക്കറെയുടെ…