Category: National

കോവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ

കൊറോണ വൈറസ് (സാർസ്-കോവി-2) അണുബാധ വായുവിലൂടെ പടരുന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളിൽ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന്, ഈ പഠനത്തിന്റെ ഫലങ്ങൾ ഇപ്പോൾ ജേണൽ ഓഫ് എയറോസോൾ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആര്‍ബിഐ നിരക്ക് കൂട്ടിയതിന് പിന്നാലെ ഓഹരി വിപണിയില്‍ തകർച്ച

ആർബിഐയുടെ അപ്രതീക്ഷിത തീരുമാനം ഓഹരി വിപണിയിൽ തകർച്ചയ്ക്ക് വഴിവെച്ചു. റിപ്പോ നിരക്ക് ഉയർത്താനുള്ള നീക്കം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സെൻസെക്സ് 1,120 പോയിന്റ് ഇടിഞ്ഞ് 55,856 ൽ ക്ലോസ് ചെയ്തു. മറുവശത്ത് നിഫ്റ്റി 340 പോയിന്റ് ഇടിഞ്ഞ് 16,730 ൽ എത്തി.

ഇന്ത്യയിൽ മാധ്യമസ്വാതന്ത്രം കുറയുന്നു; ലോക റാങ്കിംഗിൽ 150-ാം സ്ഥാനത്ത്

ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. 180 രാജ്യങ്ങളിൽ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 150-ാം സ്ഥാനത്താണ്. ആഗോള മാധ്യമ നിരീക്ഷകർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നേപ്പാൾ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ റാങ്കിംഗും ഇടിഞ്ഞു.

ഏപ്രിലിലെ വാഹന വില്‍പ്പനയില്‍ മഹീന്ദ്രക്ക് മുന്നേറ്റം

ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. ഏപ്രിലില്‍ 45,640 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ചു.

മുദ്രവെച്ച കവറിൽ റിപ്പോർട്ട്; കോടതി ആധികാരിക നിൽപാട് എടുക്കണമെന്ന് മീഡിയ വണ്‍

മുദ്രവച്ച കവറിൽ കോടതികളിൽ റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിൽ ആധികാരിക നിലപാട് സ്വീകരിക്കണമെന്ന് മീഡിയ വൺ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജിഗ്നേഷ് മേവാനിയുടെ കേസിൽ അസം കോടതിയിൽ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഭീമ കൊറേഗാവ് കേസിൽ വരവരറാവു അടക്കം 3 പേർക്കും ജാമ്യമില്ല

ഭീമ കൊറേഗാവ് കലാപകേസിൽ തെലുങ്ക് കവി പി. വരവര റാവു ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യം ലഭിച്ചില്ല. വരവര റാവു, ആക്ടിവിസ്റ്റുകളായ അരുൺ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

റഷ്യയില്‍ നിന്ന് വീണ്ടും കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാൻ ഇന്ത്യ

റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കി ഇന്ത്യ. ബാരലിന് 70 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് ആർബിഐ; വായ്പ പലിശ നിരക്കുകൾ കൂടും

റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്ക് 40 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.40 ശതമാനമായി. ഇതോടെ വായ്പകളുടെ പലിശ നിരക്ക് ഉയരും. ഉയർന്ന പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ നീക്കം.

വിമാന ടിക്കറ്റ് നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിമാനക്കൂലി വർദ്ധനവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. യാത്രാക്കൂലി വർദ്ധനവ് പ്രവാസികളെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

എൽഐസി ഐപിഒ; ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,627 കോടി സമാഹരിച്ചു

മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്.