Category: National

ജോധ്പുരിന് പിന്നാലെ ഭിൽവാരയിലും സംഘർഷം; ഇന്റർനെറ്റ് റദ്ദാക്കി

ജോധ്പൂരിന് പിന്നാലെ ഭിൽവാരയിലും സംഘർഷം. സാംഗെനറിൽ രണ്ട് യുവാക്കളെ അജ്ഞാതർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരത്തിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല

ജമ്മു കശ്മീരിൽ വ്യാഴാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 5.35 ഓടെയായിരുന്നു സംഭവം. താജിക്കിസ്ഥാനിലെ ഗോർനോ-ബഡാക്ഷൻ മേഖലയാണ് പ്രഭവകേന്ദ്രം. ശ്രീനഗറിലും ഭൂചലനം അനുഭവപ്പെട്ടു.

ശുക്രനിലേക്ക് കുതിക്കാൻ ഐഎസ്ആർഒ, ദൗത്യം 2024ൽ

ശുക്രനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഉദ്ദേശിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പദ്ധതിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. ശുക്രനു ചുറ്റും വികസിക്കുന്ന സൾഫ്യൂറിക് ആസിഡ് മേഘങ്ങളുമായി ബന്ധപ്പെട്ട നിഗൂഢതകൾ അനാവരണം ചെയ്യാൻ ഈ ദൗത്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാര്‍ഥികൾക്ക ആശ്വാസപദ്ധതിയുമായി യു.ജി.സി

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പരിഹാര പദ്ധതിയുമായി യു.ജി.സി. എല്ലാ കോളേജുകളിലും സ്റ്റുഡന്റ്സ് സർവീസ് സെന്ററുകൾ സ്ഥാപിക്കുകയും സൈക്കോളജി കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുകയും ചെയ്യും.

കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ തുറന്ന വാര്‍ത്താസമ്മേളനത്തിന്

കശ്മീർ ഫയല്സ് ഡയറക്ടർ വിവേക് അഗ്നിഹോത്രിയും മാധ്യമങ്ങളും തമ്മിൽ തുറന്ന വാക്പോർ. കശ്മീർ ഫയലുകളുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതാണ് പ്രശ്നത്തിന് കാരണം. ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും തന്നെ വിലക്കിയതായി അഗ്നിഹോത്രി ആരോപിച്ചു.

ജമ്മു കശ്മീരിലെ സാംബയിൽ പാക് തുരങ്കം കണ്ടെത്തി

ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ അതിർത്തിക്ക് സമീപം പാകിസ്ഥാൻ തുരങ്കം കണ്ടെത്തി. ചക് ഫക്വിറയിൽ വൈകിട്ട് 5.30 ഓടെയാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അതിർത്തി കടക്കാനുള്ള തുരങ്കം…

റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു.

നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

നിർമ്മാണ തൊഴിലാളികൾക്ക് ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുന്ന പദ്ധതിയുമായി ഡൽഹി സർക്കാർ. നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ് നല്കാൻ ആം ആദ്മി പാർട്ടി സർക്കാർ തീരുമാനിച്ചതായി ഡൽഹി ആരോഗ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

പേരറിവാളൻ; രാഷ്ട്രപതിയുടെ തീരുമാനത്തിന് കാത്തുനിൽക്കില്ലെന്ന് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന കേന്ദ്ര നിലപാടിനോട് വിയോജിച്ച് സുപ്രീം കോടതി. പേരറിവാളൻ വിഷയം കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

ഹിന്ദി പഠിക്കാൻ ചൈനയും; അതിർത്തിയിൽ പരിഭാഷകരെ നിയമിച്ചേക്കും

അതിർത്തിയിൽ ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവരെ വിന്യസിക്കാൻ ചൈന ആലോചിക്കുന്നതായി റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി നിയമിക്കാൻ തയ്യാറെടുക്കുകയാണ്.