Category: National

രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 8.2% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5 ശതമാനവും…

കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി; വൻ ഭക്തജനത്തിരക്ക്

രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ കേദാർനാഥ് ക്ഷേത്രം തീർത്ഥാടകർക്കായി തുറന്നു കൊടുത്തു. രാവിലെ 6.26ന് ആചാരാനുഷ്ഠാനങ്ങളോടു കൂടി നട തുറക്കുമ്പോൾ കൊടുംതണുപ്പിലും വൻ ഭക്തജന തിരക്കാണ് ക്ഷേത്ര പരിസരത്ത് അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

‘പിന്നിലേക്ക് പറക്കുന്ന വിമാനം പോലെയാണ് ഇന്ത്യ’; അരുന്ധതി റോയ്

ഇന്ത്യയിലെ നിലവിലെ സാഹചര്യം പിന്നാക്കം പറക്കുന്ന വിമാനത്തിന് സമാനമാണെന്ന് ബുക്കർ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ അരുന്ധതി റോയ്. ഈ വിമാനം എത്രയും വേഗം നിയന്ത്രിച്ചില്ലെങ്കിൽ, അത് തകരും. നമ്മുടെ രാജ്യത്തിൻറെ കാര്യവും ഇതു തന്നെയാണ്, അരുന്ധതി റോയ് പറഞ്ഞു.

തട്ടിപ്പ് നടത്തിയ സ്വന്തം കാമുകനെ അറസ്റ്റ് ചെയ്ത് വനിതാ ഇൻസ്പെക്ടർ

തട്ടിപ്പ് നടത്തിയ സ്വന്തം കാമുകനെ അറസ്റ്റ് ചെയ്ത് വനിതാ ഇൻസ്പെക്ടർ. അസമിലെ നഗാവ് ജില്ലയിൽ പ്രതിശ്രുത വരനായ റാണ പോഗാഗിനെയാണ് എസ് ഐ ജുൻമണി റാബ അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്.

കൂടുതൽ കോവിഡ് മരണം ഇന്ത്യയിൽ; ഡബ്ല്യൂഎച്ച്ഒയുടെ കണക്കുകള്‍ തള്ളി കേന്ദ്രം

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകൾക്കെതിരെ കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടനയുടെ ശേഖരണ സംവിധാനം അവ്യക്തവും അശാസ്ത്രീയവും സംശയാസ്പദവുമാണെന്ന് കേന്ദ്രം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സംവാദം നടക്കില്ല; ഹര്‍ജി തള്ളി കോടതി

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പൊതുയോഗം നടക്കില്ല. ഒസ്മാനിയ സർവകലാശാലയിൽ നടത്താനിരുന്ന പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾ നൽകിയ റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സർവ്വകലാശാലയിൽ സംവാദം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പേടിഎം

ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം. വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങി വിവിധ സേവനദാതാക്കളുടെ പേരുകളിലുള്ള രണ്ട് കോടിയിലധികം കാര്‍ഡുകളെ ഇതിനോടകം ടോക്കണ്‍ സമ്പ്രദായത്തിന്റെ കീഴിലാക്കി കഴിഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമം വളരെ വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ അമിത് ഷാ പറഞ്ഞു.

നാല് ഖാലിസ്ഥാനി ഭീകരർ ഹരിയാനയിൽ പിടിയിൽ

നിരോധിത സ്ഫോടക വസ്തുക്കളുമായി നാല് ഖാലിസ്ഥാനി ഭീകരർ ഹരിയാനയിൽ പിടിയിൽ. സംസ്ഥാനത്തെ കർണാൽ എന്ന സ്ഥലത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രോൺ മുഖാന്തരം ആയുധങ്ങളും ഇവർ കടത്തിയതായി സുരക്ഷാ സേന ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

എൽഐസി ഐപിഒ ; 4 ദിവസം കൂടി ശേഷിക്കെ ഓഹരികൾ ഇന്ന് തീർന്നേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ രണ്ടാം ദിവസമായ ഇന്ന് എൽഐസിയുടെ 90% ഓഹരികൾ നിക്ഷേപകർ ഇതിനകം സബ്സ്ക്രൈബ് ചെയ്തു. പ്രാരംഭ ഓഹരി വില്പന അവസാനിക്കാൻ ഇനിയും 4 ദിവസം ശേഷിക്കുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ വിപണിയിലെത്തിയ ഓഹരികൾ മുഴുവൻ നിക്ഷേപകർ സ്വന്തമാക്കാൻ…