Category: National

വിദേശ നിര്‍മ്മിത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാന്‍ പ്രത്യേക വായ്പ ഒരുക്കി എസ്ബിഐ

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി പ്രത്യേക വായ്പയൊരുക്കി എസ്ബിഐ. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് 7. 35 ശതമാനം എന്ന പ്രത്യേക നിരക്കിലാണ് എസ് ബി ഐ വായ്പ ലഭ്യമാക്കുന്നത്.

പശ്ചിമ ബംഗാളിൽ ചൂട് കനക്കുന്നു; സ്കൂളുകൾ ഇനി ഓൺലൈൻ ക്ലാസിലേക്ക്

പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാളെ മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തി ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ എല്ലാ സ്വകാര്യ സ്കൂളുകളോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

പള്ളിയിലെ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി; ഹർജി തള്ളി

പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടിൽലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

എം.ഫിൽ. പിഎച്ച്.ഡി. വൈവ ഓൺലൈനിൽ നടത്താം; അനുമതി നൽകി യു.ജി.സി

എം.ഫിൽ, പി.എച്ച്.ഡി, വൈവ പരീക്ഷകൾ ഓൺലൈനായി നടത്താൻ യു.ജി.സി അനുമതി നൽകി. വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ ഗൂഗിൾ, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയോ മറ്റ് വിശ്വസനീയമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ വീഡിയോ കോൺഫറൻസിംഗ് നടത്തണമെന്നാണ് നിർദ്ദേശം.

‘ശാസ്ത്രം നുണ പറയില്ല, മോദി പറയും’: കോവിഡ് മരണക്കണക്കിനെ കുറിച്ച് രാഹുൽ ഗാന്ധി

ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികം പേർ മരിച്ചത് ഇന്ത്യയിലാണെന്ന റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശാസ്ത്രം നുണ പറയില്ല, മോദി പറയും’ എന്നാണ് ഇതേക്കുറിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ബി.ജെ.പിയുടെ യുവജന വിഭാഗത്തിൻ്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ.

കര്‍ണാടകയില്‍ പള്ളി തകര്‍ത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു

കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിതൻ നൽകിയ പരാതിയിൽ കടബ പൊലീസ് കേസെടുത്തു. സംഘം പള്ളിയിൽ ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും പരാതിയിൽ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന; നിഷേധിച്ച് കേന്ദ്രം

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. മറുപടിയായി, ലോകാരോഗ്യ സംഘടനയുടെ വിവര ശേഖരണ സംവിധാനം അവ്യക്തവും അശാസ്ത്രീയവുമാണെന്ന രൂക്ഷ വിമർശനമാണ് കേന്ദ്രം ഉന്നയിച്ചത്.

അമിത് ഷായ്ക്ക് ഗാംഗുലിക്കൊപ്പം അത്താഴവിരുന്ന്; ബിജെപിയിലേക്കെന്ന് അഭ്യൂഹം

സൗരവ് ഗാംഗുലിയെ ബിജെപി മുൻനിരയിൽ നിർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ കൊൽക്കത്തയിലെ വസതിയിൽ ഗാംഗുലിയുമായി കൂടിക്കാഴ്ച…