Category: National

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. അമർനാഥ് തീർത്ഥാടനത്തിന്റെ പ്രധാന പാതയായ പഹൽഗാമിലാണ് ആക്രമണമുണ്ടായത്. ഈ റൂട്ടിൽ ഭീകരാക്രമണങ്ങൾ തടയുന്നതിൽ ഇന്നത്തെ ഏറ്റുമുട്ടൽ വലിയ വിജയമാണെന്ന് പൊലീസ് പറഞ്ഞു.

കാഞ്ചൻ‌ജംഗ കയറുന്നതിനിടെ പർവതാരോഹകൻ മരിച്ചു

ഇന്ത്യൻ പർവ്വതാരോഹകൻ നാരായണൻ അയ്യർ (52) മല കയറുന്നതിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയിൽ കയറുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. നാരായണ അയ്യർ മഹാരാഷ്ട്ര സ്വദേശിയാണ്.

ഇഫ്താർ വിരുന്നിനിടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് പിടിയിൽ

ഇഫ്താർ വിരുൻനിനിടെ 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താർ വിരുന്നിലാണ് ഇയാൾ ആഭരണങ്ങൾ വിഴുങ്ങിയത്. എനിമ നൽകിയാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്.

നാടൻ പശുക്കൾ കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ആവശ്യം

രാജ്യത്ത് നാടൻ പശുക്കളുടെ എണ്ണം കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ഹർജിയിൽ സുപ്രീം കോടതി നിലപാട് തേടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടാണ് സുപ്രീം കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് നിലപാട് തേടിയത്.

എയ്‌സിന്റെ ഇവി പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയുടെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കാൻ ടാറ്റ മോട്ടോഴ്സ്. ജനപ്രിയ ചെറു കൊമേഷ്യല്‍ വാഹനമായ എയ്‌സിന്റെ ഇവി പതിപ്പ് കമ്പനി പുറത്തിറക്കി. പുതിയ എയ്‌സ് ഇവി ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനാണെന്ന് കമ്പനി പറഞ്ഞു.

റിപ്പോ നിരക്ക് വര്‍ധന; നിക്ഷേപ പലിശ നിരക്ക് കൂട്ടി കൊട്ടക് മഹീന്ദ്ര

ആര്‍ബിഐ പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര റിപ്പോ വര്‍ധനയുടെ ആനുകൂല്യം നിക്ഷേപകരിലേക്ക് പകരുന്നു. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും (ബിഒബി), സ്വകാര്യ ബാങ്കായ ഐസിഐസിഐയും ഉള്‍പ്പടെ വിവിധ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക്…

കാഞ്ചൻഗംഗ കയറുന്നതിനിടെ പർവ്വതാരോഹകൻ നാരായണൻ അയ്യർ അന്തരിച്ചു

പ്രശസ്ത പർവതാരോഹകനായ നാരായണൻ അയ്യർ കാഞ്ചൻജംഗ പർവതത്തിൽ കയറുന്നതിനിടെ മരണമടഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതമായ കാഞ്ചൻജംഗയുടെ 8,200 മീറ്റർ ഉയരത്തിലായിരുന്നു അപകടമുണ്ടായത്. ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചത്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; അതീവ ജാഗ്രതയിൽ ഒഡീഷ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒഡീഷയിൽ അതീവ ജാഗ്രതാ നിർദേശം. ദുരന്തനിവാരണ സേനയെ പൂർണമായും സജ്ജമാക്കി. സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെന പറഞ്ഞു.

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് ഈ തീയതി വരെ അപേക്ഷിക്കാം

രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ കോമൺ എൻട്രൻസ് ടെസ്റ്റായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് മെയ് 22 വരെ അപേക്ഷിക്കാം. മെയ് 6 വരെ ഇത് ബാധകമാകുമെന്ന് എൻടിഎ നേരത്തെ അറിയിച്ചിരുന്നു.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്

ജമ്മുകശ്മീരിന്റെ തിരഞ്ഞെടുപ്പ് ഭൂപടം പരിഷ്കരിച്ചുകൊണ്ടുള്ള അന്തിമ റിപ്പോർട്ട് അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷൻ സമർപ്പിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 2018ന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല.