Category: National

പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള ചെലവ് കുത്തനെ ഉയരുന്നു

പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള ചെലവ് കുത്തനെ ഉയരുന്നു. രാജ്യതലസ്ഥാന മേഖലയിലൊഴികെ റീ റജിസ്ട്രേഷനുള്ള നിരക്ക് ഏപ്രിൽ മുതൽ എട്ടിരട്ടി വരെ ഉയർത്താനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നീക്കം.

“ഇന്ത്യയിലെ മരണം കണക്കാക്കാൻ ഡബ്ല്യുഎച്ച്ഒ സ്വീകരിച്ച പഠനരീതി ശരിയല്ല”

കോവിഡ് മരണനിരക്ക് കണക്കാക്കാൻ ഇന്ത്യക്ക് സ്വന്തമായി ഡാറ്റാ പൂൾ സംവിധാനമുണ്ടെന്നും മറ്റ് പഠന രീതികളെ ആശ്രയിക്കേണ്ടതില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ. ഇന്ത്യയുടെ എതിർപ്പ് പരിഗണിക്കാതെയാണ് അധികമരണം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടതെന്ന കേന്ദ്രത്തിന്റെ വാദം ഭാർഗവ ആവർത്തിച്ചു.

ഷവർമയിൽ നിന്ന് വിഷബാധ; തമിഴ്നാട്ടിൽ 3 വിദ്യാർത്ഥികൾ ചികിത്സയിൽ

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിൻ പിന്നാലെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.തഞ്ചാവൂരിലാണ് സംഭവം.മൂവരും തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാജ്യത്ത്‌ പ്രത്യുത്‌പാദന നിരക്ക് കുറഞ്ഞുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേ

രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് 2.2 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത്തെ റിപ്പോർട്ട്. ഒരു സ്ത്രീ എത്ര കുട്ടികൾക്ക് ജൻമം നൽകുന്നു എന്നതിൻറെ ശരാശരി കണക്കാണിത്. രാജ്യത്ത് കുടുംബാസൂത്രണ പദ്ധതികളുടെ വിജയത്തിൻറെ സൂചനയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാര്‍ഖണ്ഡില്‍ ഐഎഎസുകാരന്റെ അനുയായികളില്‍ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു

ഝാർഖണ്ഡിലെ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻറെ അനുയായികളിൽ നിന്ന് ഇഡി 19 കോടി രൂപ പിടിച്ചെടുത്തു. ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിംഗാളിൻറെ സഹായികളിൽ നിന്നാണ് 19 കോടി രൂപ പിടിച്ചെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ്…

തമിഴ്നാട്ടിലും ഷവർമയിൽനിന്ന് ഭക്ഷ്യ വിഷബാധ; 3 വിദ്യാർഥികള്‍ ആശുപത്രിയിൽ

തഞ്ചാവൂരിൽ ഷവർമ കഴിച്ച് മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പഴകിയ ഇറച്ചി കൈവശം വച്ചതിന് ഭക്ഷണശാലയോട് അന്വേഷണ സംഘം വിശദീകരണം തേടി.

വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത

വടക്കുപടിഞ്ഞാറൻ, മധ്യേന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 7, 8 തീയതികളിലാണ് പ്രധാനമായും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത. രണ്ട് ദിവസത്തെ മഴയ്ക്ക് ശേഷം താപനില വീണ്ടും ഉയരുമെന്നാണ് അറിയിപ്പ്.

“കര്‍ണാടകയിലെ മുസ്‌ലിമിന് കേരളത്തിലെ സംവരണത്തിന് അര്‍ഹതയില്ല”

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് കേരളത്തിൽ മുസ്ലിങ്ങൾക്കായി സംവരണം ചെയ്ത തസ്തികകളിൽ അർഹതയില്ലെന്ന് സുപ്രീം കോടതി. ഒരാൾ താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് നൽകി മറ്റൊരു സംസ്ഥാനത്ത് സംവരണം നേടാൻ കഴിയില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

ബുദ്ധ കഥകളും വചനങ്ങളുമായി ജയിൽ ചുമർ; ലക്ഷ്യം തടവുകാരുടെ‌ മാനസാന്തരം

ഗയ ജയിലിന്റെ ചുവരുകളിൽ ഭഗവാൻ ബുദ്ധന്റെ ചിത്രങ്ങളും ശ്ലോകങ്ങളും ആലേഖനം ചെയ്തു. തടവുകാർക്ക് പശ്ചാത്താപം നൽകുകയാണ് ലക്ഷ്യം. ബുദ്ധന്റെ ഉപദേശപ്രകാരം സന്യാസിയായി മാറിയ കാപാലികനായിരുന്ന അംഗുലിമാലന്റെ കഥയും ചിത്രീകരിച്ചിട്ടുണ്ട്.

ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

ഉക്രൈനിലെ യുദ്ധത്തിനും ഇന്തോനേഷ്യയുടെ പാം ഓയില്‍ കയറ്റുമതി നിരോധനത്തിനും ശേഷം ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ, കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളും ക്രൂഡ് പാമോയില്‍ ഇറക്കുമതിയുടെ വികസന സെസും കുറയ്ക്കാന്‍ സാധ്യതയുണ്ട്.