Category: National

സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിൽ ബസ്സില്‍ യാത്ര ചെയ്ത് എം കെ സ്റ്റാലിൻ

ബസിൽ യാത്ര ചെയ്ത് യാത്രക്കാരോട് ക്ഷേമാന്വേഷണം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കിയ സമയത്തായിരുന്നു സ്റ്റാലിന്റെ ബസ് യാത്ര. സ്റ്റാലിൻ തുടർന്ന് നിയമസഭയിലെത്തി നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.

പരാതിയുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസിനുള്ളിൽ പരാതിയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി. മാധ്യമങ്ങളിലൂടെ പരാതികൾ ഉന്നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 3 കോടിയാകും’

അടുത്ത രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 3 കോടിയായി ഉയരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പുനെയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തമിഴ്നാട്ടിൽ കസ്റ്റഡി മരണം; പോലീസുകാര്‍ക്കെതിരെ കൊലകുറ്റം ചുമത്തി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റ് ഉടൻ ഉണ്ടാകും. ചെന്നൈ സ്വദേശിയായ വിഘ്നേഷിന്റെ (25) മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് അറസ്റ്റ്. ഒരു സബ് ഇൻസ്പെക്ടർ, ഒരു കോൺസ്റ്റബിൾ, ഒരു ഹോം ഗാർഡ് എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.

നീറ്റ് പി ജി പരീക്ഷ മാറ്റിയെന്ന വാർത്ത വ്യാജം; പരീക്ഷ മെയ് 21ന് തന്നെ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നീറ്റ് പിജി 2022 പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി വ്യാജ വാർത്തകൾക്കെതിരെ നോട്ടീസ് പുറത്തിറക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. നീറ്റ് PG പരീക്ഷ 2022 മെയ് 21 ന് ഷെഡ്യൂൾ…

ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി കോൺഗ്രസിലേക്ക്

ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചു. ഗുജറാത്തിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വേളയിൽ കോണൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേവാനി മാധ്യമങ്ങളിൽ സജീവമായിരുന്നു.

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ജൂലൈ ഒൻപത്

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ജൂലൈ 9ലേക്ക് മാറ്റി. മെയ് 21നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 15,000 ത്തിലധികം വിദ്യാർത്ഥികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ഇതേ തുടർന്നാണ് നടപടി.

ഇന്ത്യയിൽ ഇന്ന് 3,805 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,805 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 22 പേർ രോഗം ബാധിച്ച് മരിച്ചു. 3168 പേർ രോഗമുക്തി നേടി.

ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതില്‍

ഡൽഹിയിലെ ഷഹീൻബാഗ് ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയെ സമീപിച്ചു. സിപിഎം ഡൽഹി സംസ്ഥാന സെക്രട്ടറി കെഎം തിവാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടപ്രകാരം നോട്ടീസ് പോലും നൽകാതെയാണ് ഒഴിപ്പിക്കൽ നടപടിയെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

2500 കോടിയ്ക്ക് കർണാടക മുഖ്യമന്ത്രി സ്ഥാന വാഗ്ദാനം ലഭിച്ചെന്ന് എംഎൽഎ

2,500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ഡൽഹിയിൽ നിന്നെത്തിയ ചിലർ തന്നെ സമീപിച്ചതായി കർണാടകയിൽ നിന്നുള്ള മുതിർൻന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നാൽ. ബെലഗാവി ജില്ലയിലെ രാംദുർഗിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുൻനു…