Category: National

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും; ഒഡിഷയില്‍ ജാഗ്രത മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നും അടുത്ത ആഴ്ച ആദ്യം ആന്ധ്രാപ്രദേശ്-ഒഡീഷ തീരം കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

സ്തനാർബുദത്തെ നേരിടാൻ സർക്കാർ ഇടപെടൽ വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

സ്തനാർബുദത്തെ നേരിടാൻ സർക്കാർ വലിയ രീതിയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. സ്തനാർബുദം സമൂഹത്തിൽ ആശങ്കയുടെ ഒരു പ്രധാന കാരണമായി മാറുകയാണെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഒരു രൂപരേഖ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

രാജ്യദ്രോഹ നിയമത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ന്യായീകരിച്ചു. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണമെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോൽവി ഉറപ്പ്’

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ വലിയ പരാജയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

“അമിത് ഷായ്ക്ക് വിരുന്നൊരുക്കിയതില്‍ രാഷ്ട്രീയമില്ല, മമതയുമായും നല്ല ബന്ധം”

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അത്താഴവിരുന്ന് ഒരുക്കുന്നതിൽ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. രാഷ്ട്രീയമായി ചർച്ച ചെയ്യാൻ ഒന്നുമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് ആപ്പിൾ നിർത്തലാക്കി

രാജ്യത്ത് കാർഡ് വഴിയുള്ള പേയ്‌മെന്റുകൾ അവസാനിപ്പിച്ച് ആപ്പിൾ. ആര്‍ബിഐയുടെ ഓട്ടോ ഡെബിറ്റ് നിയമങ്ങളുടെ ഫലമായാണ് ഈ പുതിയ മാറ്റം. ആപ്പിൾ ഇന്ത്യയിൽ ആപ്പിൾ ഐഡി ഉപയോഗിച്ച് സബ്‌സ്‌ക്രിപ്‌ഷനുകൾ നടത്തുന്നതിനും ആപ്പുകള്‍ വാങ്ങുന്നതിനും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.

ഉച്ചയുറക്കത്തിന് അനുമതി നൽകി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി

വിരസമായ ജോലി ചെയ്യുമ്പോൾ ആരും അൽപം മയങ്ങാൻ ആഗ്രഹിക്കും. ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് വേക്ക്ഫിറ്റ് സൊല്യൂഷൻസ് ഇത്തരമൊരു പ്രഖ്യാപനം നടത്തി. എല്ലാ ദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിന് അനുസൃതമായാണ്…

ചൈനയില്‍ ലോക്ക്ഡൗണ്‍; ഇന്ത്യയിൽ ഉല്‍പ്പന്നങ്ങളുടെ വില ഉയരും

ചൈനയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും ഇലക്ട്രോണിക്സ് വിപണിക്ക് തിരിച്ചടിയാകുന്നു. ഉപഭോക്തൃ വസ്തുക്കളുടെ വില ഉടന്‍ 5-7 ശതമാനം വരെ വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പറഞ്ഞു.

അസനി ചുഴലിക്കാറ്റ് വരുന്നു; കൊൽക്കത്തയിലും ദക്ഷിണ ബംഗാളിലും മഴ മുന്നറിയിപ്പ്

വെള്ളിയാഴ്ച തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം അസനി എന്ന ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. മെയ് 10ന് വടക്കൻ ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങും. തുടർന്ന് ദിശ മാറ്റി ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

ബിജെപി വക്താവ് തേജീന്ദർപാൽ ബഗ്ഗയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നൽകി. ബഗ്ഗയ്ക്ക് പോലീസ് സംരക്ഷണം നൽകാനും നിർദേശം നൽകി. ദ്വാരക ഡെപ്യൂട്ടി മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.