Category: National

ഹിമാചൽ നിയമസഭാ മന്ദിര പ്രവേശന കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചൽ പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ ഖാലിസ്ഥാൻ പതാക. പതാക ഉയർത്തിയതിന് പിന്നിൽ പഞ്ചാബിൽ നിന്നുള്ളവർ ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഖാലിസ്ഥാൻ പതാക ഇന്നലെ അർദ്ധരാത്രിയിലോ ഇന്ന് പുലർച്ചെയോ സ്ഥാപിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

തമിഴ്നാട്ടിൽ ലുലു മാൾ; സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

തമിഴ്നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. ലുലു മാളിനെതിരെ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ അണ്ണാമലൈ രംഗത്തെത്തി. പുതുതായി നിർമ്മിക്കുന്ന ലുലു മാൾ കെട്ടിട നിർമ്മാണത്തിനായി ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി പറഞ്ഞു.

കോൺഗ്രസിൽ ചിന്തൻ ശിബിറിന് മുന്നോടിയായി യോഗങ്ങൾക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ പരിഷ്കരണങ്ങള്‍ വരുത്താനുള്ള നീക്കവുമായി മുൻപോട്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകൾക്കായി ചിന്തൻ ശിബിര്‍ ചേരാനിരിക്കേ സുപ്രധാന യോഗങ്ങൾക്ക് തുടക്കമായി. ഇതിനായി ആറ് സമിതികൾ രൂപീകരിച്ചു.

ഒപ്പിട്ട് മുങ്ങുന്നത് പകർത്തി; പൊതുപ്രവർത്തകനെ ആക്രമിച്ച് വനിതാ ഡോക്ടര്‍മാര്‍

ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പൊതുപ്രവർത്തകനെ ഒരു കൂട്ടം വനിതാ ഡോക്ടർമാർ ഒപ്പിട്ട മുങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടെന്നാരോപിച്ച് ആക്രമിച്ചു. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലെ സയൻന്റിഫിക് ഓഫീസർ കൂടിയായ പൊതുപ്രവർത്തകൻ റോയപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായതായി അഞ്ചാമത്തെ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്). 2016ലെ സർവ്വേ പ്രകാരം 31 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 32 ശതമാനമായി ഉയർന്നു.

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്; ‘അസാനി’ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു. ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളിലൂടെ നീങ്ങി 10ന് ഒഡീഷ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ത്രിപുരയിൽ ഇലക്ട്രിസിറ്റി ജീവനക്കാരുടെ പ്രകടനം മോശം; ശമ്പളം തടഞ്ഞുവച്ചു

ത്രിപുരയിൽ സംസ്ഥാന ഇലക്ട്രിസിറ്റി കോർപ്പറേഷനിലെ ജീവനക്കാരുടെ മോശം പ്രകടനം കാരണം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചു. വൈദ്യുതി വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരുടെ ശമ്പളത്തിന്റെ 40 ശതമാനമാണ് തടഞ്ഞുവച്ചത്. ജീവനക്കാരുടെ മോശം പ്രകടനവും വരുമാന നഷ്ടവും ചൂണ്ടിക്കാട്ടിയാണ് നടപടി.

പാകിസ്താൻ ഭാ​ഗത്ത് നിന്ന് അതിർത്തി കടന്ന് ഡ്രോൺ; വെടിവച്ച് സൈന്യം

അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന ഡ്രോണിൻ നേരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിയുതിർത്തു. ജമ്മുവിലെ അർണിയയിൽ പാകിസ്ഥാൻ ഭാഗത്ത് നിന്ന് അതിർത്തി കടന്ന ഡ്രോണിൻ നേരെയാണ് ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്.

മൃഗങ്ങളിലെ കീടനാശിനി പരീക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം

മൃഗങ്ങളിലെ കീടനാശിനി പരീക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ (പെറ്റ ഇന്ത്യ) ശാസ്ത്രജ്ഞരുടെ ഉപദേശ പ്രകാരമാണ് നീക്കം. കൃഷി മന്ത്രാലയത്തിൻ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി നിർദ്ദേശിച്ച ബദലുകൾ അംഗീകരിച്ചു.

40 കോടിയുടെ തട്ടിപ്പ്; എഎപി എംഎൽഎയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്റയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. സംഗ്രൂർ ജില്ലയിലെ മലേർകോട്ട്ലയിൽ ഉൾപ്പെടെ പഞ്ചാബിലെ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ…