Category: National

പുതുമുഖങ്ങളുമായി സി.പി.എം പോളിറ്റ് ബ്യൂറോ ആദ്യ യോഗം ഇന്ന്

രണ്ട് പുതുമുഖങ്ങളുള്ള സി.പി.എം പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പുതുമുഖങ്ങളായ എ വിജയരാഘവൻ, രാമചന്ദ്ര ഡോം, അശോക് ധാവ്ലെ എന്നിവരാണ് കണ്ണൂരിലെ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചേർന്നത്. ദളിത് സമുദായാംഗമായ രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്തി സി.പി.ഐ(എം) ചരിത്രം…

‘ബിഹാറിൽ വികസനമില്ല’; പ്രശാന്ത് കിഷോറിനെതിരെ തേജസ്വി യാദവ്

ബിഹാറിൽ 30 വർഷമായി വികസനം നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അവകാശവാദത്തിൽ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയുള്ള വാർത്താസമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയത്.

ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. ഒഡീഷയിലെ റായഗഡ ജില്ലയിൽ 64 വിദ്യാർത്ഥികൾക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഒഡീഷയിൽ ഞായറാഴ്ച 71 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങൾക്ക് അഴിമതി അറിയില്ല, സ്‌കൂളുകളും ആശുപത്രികളും പണിയാൻ അറിയാം’

തങ്ങൾക്ക് മോഷ്ടിക്കാനോ അഴിമതി നടത്താനോ, കലാപം ഉണ്ടാക്കാനോ, ഗുണ്ടായിസം ചെയ്യാനോ അറിയില്ലെന്നും സ്കൂളുകളും ആശുപത്രികളും നിർമിക്കാനാണ് അറിയുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അസനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത അസനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാ, ഒഡിഷാ, ബം​ഗാൾ തീരങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ദില്ലിയിൽ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

ഡൽഹി പോലീസിനെ ഞെട്ടിച്ച് വെടിവയ്പ്പ്. ഡൽഹിയിലെ തിരക്കേറിയ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. രണ്ട് സഹോദരങ്ങൾക്ക് പരിക്കേറ്റു. അവരുടെ കാർ വളയുകയും മൂന്ന് ഷൂട്ടർമാർ 10 റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലെ തിരക്കേറിയ റോഡിലാണ് സംഭവം.

താജ് മഹൽ ഹിന്ദുക്ഷേത്രമെന്ന വാദവുമായി ഹർജി

താജ് മഹൽ പുരാതനമായ ഹിന്ദുക്ഷേത്രമായിരുന്നോ എന്നു പരിശോധിക്കണമെന്ന ആവശ്യവുമായി അലഹാബാദ് ഹൈക്കോടതിയിൽ ഹര്‍ജി. താജ് മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇവിടെ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അധ്യാപകർക്കുള്ള വെള്ളം എടുത്തു കുടിച്ച ദലിത് വിദ്യാര്‍ഥിനിക്കു മർദനം

അധ്യാപകർക്ക് വച്ച വെള്ളം കുടിച്ചതിന് ദളിത് വിദ്യാർത്ഥിനിക്ക് മർദ്ദനം. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഓഫീസിലെത്തി പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്.

രാജ്യത്ത് 3,451 കോവിഡ് കേസുകൾ; 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3451 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 20635 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച 40 മരണങ്ങൾ റിപ്പോർട്ട് ചെയ്തതു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസം നടന്ന 40 മരണങ്ങളിൽ 35 എണ്ണവും…

കർണാടകയിൽ രാജിക്ക് പിന്നാലെ മുൻ കോൺഗ്രസ് മന്ത്രി ബിജെപിയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. കർണാടക മുൻ മന്ത്രി പ്രമോദ് മധ്വരാജ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് പ്രമോദിൻ്റെ നീക്കം.