Category: National

തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ബി.ജെ.പി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ, അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ നീട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കേസിലെ തുടർനടപടികൾ ജൂലൈ 5 വരെ സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടു.

ക്രിപ്റ്റോകറന്‍സികള്‍ക്ക് 28% ജിഎസ്‌ടി ഏര്‍പ്പെടുത്തിയേക്കും

ചരക്ക് സേവന നികുതി കൗൺസിൽ ക്രിപ്റ്റോകറൻസികൾക്ക് 28 ശതമാനം നികുതി ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം സമർപ്പിക്കാനാണ് സാധ്യത. ക്രിപ്റ്റോ-ഇടപാട്, ഖനനം, വിൽപ്പന, വാങ്ങൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ജിഎസ്‌ടി ബാധകമായിരിക്കും.

കല്‍ക്കരി ക്ഷാമം: കടുത്ത പ്രതിസന്ധിയില്‍ ലോഹ നിർമ്മാണ മേഖല

ഇന്ത്യയിലെ കൽക്കരി പ്രതിസന്ധി ഇരുമ്പ് ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോഹ നിർമ്മാതാക്കൾ അവരുടെ മില്ലുകൾ പ്രവർത്തിപ്പിക്കാനായി വിലയേറിയ കൽക്കരി ഇറക്കുമതിയിലേക്ക് തിരിയുന്നു. ഇത് പണപ്പെരുപ്പ സമ്മർദ്ദങ്ങളും വർദ്ധിപ്പിക്കുന്നു.

ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടി തുടരുന്നു

അനധികൃത കയ്യേറ്റങ്ങൾ നടന്ന പ്രദേശങ്ങളിൽ നിന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെ, ന്യൂ ഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. കനത്ത പോലീസ് കാവലിൽ ബുൾഡോസറുകൾ ഉപയോഗിച്ച് കുടിയൊഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് മൂലമുള്ള മരണങ്ങളും കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞിട്ടുണ്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000ത്തിൽ താഴെയായി കുറഞ്ഞു.

പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

മൊഹാലിയിലെ പഞ്ചാബ് പൊലീസിൻറെ ഇൻറലിജൻസ് ആസ്ഥാനത്ത് സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടത്തിൻറെ ജനൽ ചില്ലുകൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഡാനിഷ് സിദ്ദിഖിയടക്കം നാലുപേര്‍ക്ക് പുലിറ്റ്‌സര്‍

പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ പുരസ്കാരം നാല് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക്. അന്തരിച്ച ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന ഇർഷാദ് മാട്ടു, അദ്നാൻ ആബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്.

മൽപേ ബീച്ചിലെ ഫ്ളോട്ടിങ് പാലം; ശനിയാഴ്ച തുറന്നുകൊടുത്തു, ഞായറാഴ്ച തകർന്നു

മംഗളൂരു: രണ്ട് ദിവസം മുമ്പ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത മാൽപെ ബീച്ചിലെ ഒഴുകുന്ന പാലം തകർന്നുവീണു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് തുറന്ന പാലം ഞായറാഴ്ച വൈകുന്നേരമാണ് കനത്ത മഴയിലും തിരമാലയിലും തകർന്നത്. പാലത്തിൻറെ ചില ഭാഗങ്ങൾ കടലിൽ ഒലിച്ചുപോയി.

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിക്കും

അസനി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിക്കും. നിലവിലെ സാഹചര്യത്തിൽ കാറ്റിൻറെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്ത് നിന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുന്ന കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം”

നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നിന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അതിൻറെ പുരോഗതിയെക്കുറിച്ചും സോണിയ വിശദമായി സംസാരിച്ചു.