Category: National

ഛത്തീസ്ഗഢ് സർക്കാരിന്റെ ഹെലികോപ്റ്റര്‍ തകർന്നുവീണു

ഛത്തീസ്ഗഡ് സർക്കാരിന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. റായ്പൂരിലെ സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

ഗ്യാന്‍വാപി മസ്ജിദ് സർവേ തുടരാമെന്ന് സുപ്രീം കോടതി

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് നടക്കുന്ന സർവേ തുടരാമെന്ന് സുപ്രീം കോടതി. പള്ളി വളപ്പിൽ ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ സർവേ തുടരാമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് മെയ് 17 നകം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

കൊൽക്കത്ത പൊലീസിന് രാത്രി തോക്ക് കരുതാൻ നിർദ്ദേശം

നിർബന്ധമായും തോക്കുകൾ കൈവശം വയ്ക്കാൻ കൊൽക്കത്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശങ്ങൾ നൽകിയത്. ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ആസ്ഥാനമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊലീസിൻറെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

പാക്ക് ഏജന്റിന് രഹസ്യവിവരങ്ങൾ ചോർത്തി; ഐഎഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ പാകിസ്താൻ ആസ്ഥാനമായുള്ള രഹസ്യ ഏജൻറിന് ചോർത്തി നൽകിയ സംഭവത്തിൽ ഡൽഹി വ്യോമസേനാ ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കമ്പ്യൂട്ടറുകളിൽ നിന്നും മറ്റ് ഫയലുകളിൽ നിന്നുമുള്ള വിവരങ്ങളും രേഖകളും വാട്ട്സ്ആപ്പ് വഴിയാണ് അയച്ചത്.

ലിതാരയുടെ മരണം; കോച്ചിനെ സസ്പെൻഡ് ചെയ്തു

ബാസ്ക്കറ്റ്ബോൾ താരം കെ.സി ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ പരിശീലകൻ രവി സിങ്ങിനെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ബീരേന്ദ്ര കുമാർ അറിയിച്ചു. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ ലിതാരയുടെ ആത്മഹത്യയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

‘തട്ടിപ്പുകേസുകളില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ച് കിട്ടുന്നതിന് മുന്‍ഗണന നൽകണം’

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വഞ്ചിക്കപ്പെട്ടവർക്ക് പണം തിരികെ നൽകുക എന്നതാണ് അന്വേഷണ ഏജൻസികളുടെ മുൻഗണനയെന്ന് സുപ്രീം കോടതി. തട്ടിപ്പുകാരെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നതിനല്ല ഊന്നൽ നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എയര്‍ ഇന്ത്യ എംഡിയും സിഇഒയുമായി കാംപ്ബെല്‍ വില്‍സണ്‍

എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കാംപ്ബെല്‍ വില്‍സണിനെ ടാറ്റ സൺസ് നിയമിച്ചു. ഏവിയേഷൻ മേഖലയിൽ 26 വർഷത്തിലധികം പരിചയമുള്ള കാംപ്ബെല്‍ സിംഗപ്പൂർ എയർലൈൻസിൻറെ സബ്സിഡിയറിയായ സ്കൂട്ടിൻറെ സ്ഥാപക സിഇഒ ആണ്.

57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10ന് 

രാജ്യസഭയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് 24ന് പുറപ്പെടുവിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും ജൂൺ 10ന് നടക്കും.

യു.പിയിൽ മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി

മദ്രസകൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തർപ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോയമ്പത്തൂരില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 12,000 കിലോ മാമ്പഴം പിടിച്ചെടുത്തു

കോയമ്പത്തൂരിൽ പഴക്കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ രാസവസ്തുക്കൾ കലർന്ന 12,000 കിലോ മാമ്പഴം പിടികൂടി. 2,350 കിലോ മുസമ്പിയും പിടിച്ചെടുത്തു. ജില്ലാ കളക്ടർ ജി.എസ്. സമീറൻറെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. രാവിലെ മുതൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ 45…