Category: National

രാഹുലിന്റെ വരവിൽ ജി23 നേതാക്കൾക്കും എതിർപ്പില്ല

രാഹുൽ ഗാന്ധിയുടെ കോൺ​ഗ്രസ് നേതൃ പ്രവേശനത്തിന് ജി 23 നേതാക്കൾക്കും എതിർപ്പില്ല. ഗുലാം നബി ആസാദും ആനന്ദ് ശർമയും ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺ​ഗ്രസിൽ ഐക്യം ഉറപ്പാക്കാൻ രാഹുൽ അധ്യക്ഷനാകണമെന്ന് ചിന്തൻ ശിബിരം പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വന്‍തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്

പടിഞ്ഞാറൻ ഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടുത്തം. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. 30ലധികം പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

രാജസ്ഥാനില്‍ ചൂട് കൂടുന്നു; താപനില 48 ഡിഗ്രി കടന്നു

രാജസ്ഥാനിൽ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ മാത്രമല്ല, രാജ്യത്തിന്റെ വടക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്.

കീവിൽ എംബസി പ്രവർത്തനം പുനരാരംഭിക്കാൻ ഇന്ത്യ

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റിയ കീവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലേക്ക് മടങ്ങുകയാണ്. മെയ് 17 മുതൽ ഉക്രൈൻ തലസ്ഥാനമായ കീവിലെ എംബസി പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വർദ്ധന

ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം ഉയർന്ന് 40.19 ബില്യൺ ഡോളറിലെത്തി. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിൽ കാലതാമസം; വിമർശനവുമായി സുപ്രിംകോടതി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ഒരു സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചുണ്ടാകുമെന്നും കോടതി ചോദിച്ചു.

‘മോദി സർക്കാരിന്റെ ഭരണം വിഭജനത്തിൽ അധിഷ്ഠിതം’;സോണിയാ ഗാന്ധി

മോദി സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. മോദി സർക്കാരിന്റെ ഭരണം വിഭജനത്തിൽ അധിഷ്ഠിതമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജനങ്ങളെ നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ നിർബന്ധിക്കുന്നു. ഇത് രാജ്യത്തെ നിരന്തരമായ ധ്രുവീകരണത്തിന്റെ അവസ്ഥയിൽ നിലനിർത്തുന്നുവെന്നും സോണിയ ഗാന്ധി വിമർശിച്ചു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്? സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍

ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷസ്ഥാനം നൽകണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. കേരളത്തിൽ നിന്നുള്ള എല്ലാ നേതാക്കളും ഈ നിലപാടുള്ളവരാണ്.

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്തു

സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ കേന്ദ്ര സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ചാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്.

‘നൂറ് ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കാതെ വിശ്രമമില്ല’; മൂന്നാമൂഴത്തിന് തയാറെന്ന് മോദി

മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളും 100% പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ് സമരോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.