Category: National

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലവിനെതിരെ പാർട്ടിയിൽ കുറെക്കാലമായി ആഭ്യന്തര കലാപം നടക്കുന്നുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ബിപ്ലബിന്റെ രാജി.

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കർ രാജിവെച്ചു 

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്.

കോൺഗ്രസ്സ് ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം

ഉദയ്പൂരിൽ ചേർന്ന കോൺഗ്രസ്സ് ചിന്തൻ ശിബിരം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ജി-23ക്ക് വിമർശനം. ജി-23 പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്. ചർച്ചയിൽ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമർശനങ്ങളോട് പ്രതികരിച്ചില്ല.

ഡൽഹി തീപിടിത്തം; 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ദില്ലിയിലെ മുണ്ട്ക തീപിടുത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. . സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്. തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ഹിന്ദി ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി. ദക്ഷിണേന്ത്യയിൽ ഹിന്ദി പഠിക്കുന്നതിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത മന്ത്രി, ഹിന്ദിയെ “പാനി പൂരി” വിൽപ്പനക്കാരുടെ ഭാഷയായി മുദ്രകുത്തുകയും ചെയ്തു.

ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തു

രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം. നജഫ് ഗഡിൽ ഇന്നലെ 46.1 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജാഫർപൂരിലും മുംഗേഷ്പൂരിലും യഥാക്രമം 45.6 ഡിഗ്രി സെൽഷ്യസും 45.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഡൽഹി തീപിടുത്തം; 2 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി

ഡൽഹിയിലെ മുണ്ട്കയിലുണ്ടായ വൻ തീപിടുത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകുമെന്നും മോദി പ്രഖ്യാപിച്ചു.

ഇന്ത്യയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ശ്രീലങ്ക

ഇന്ത്യയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്താൻ താൻ ആഗ്രഹിക്കുന്നെന്നും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സാമ്പത്തിക സഹായം നൽകിയെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് നടൻ മോഹൻ

എൺപതുകളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായിരുന്നു മോഹൻ.ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് താരം പറയുന്നു.

ബെംഗളൂരുവിലെ കാലാവസ്ഥ; ഹില്‍ സ്‌റ്റേഷനുകളേക്കാള്‍ തണുപ്പ് 

വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളും ചൂടിൽ ഉരുകുകയാണ്. എന്നാൽ ബെംഗളൂരുവിന്റെ തെക്കുഭാഗത്ത്, കാര്യങ്ങൾ ‘തണുത്തതാണ്’. ബെംഗളൂരുവിലെ ജനങ്ങൾ തണുത്ത കാലാവസ്ഥയിൽ ‘തണുത്തുറയുകയാണ്’. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു.