Category: National

“ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല”

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം സ്നേഹത്തോടെ ചുംബിക്കുന്നതും സ്പർശിക്കുന്നതും പ്രകൃതിവിരുദ്ധ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

നടി പല്ലവി ഡേ അന്തരിച്ചു

ബംഗാളി നടി പല്ലവി ഡേ അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ജനമനസ്സിൽ മുന്നേറാൻ മാറ്റങ്ങളുമായി കോൺഗ്രസ്

ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ പദയാത്ര നടത്താൻ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി പദയാത്ര നടത്താനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന് പുറമെ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും.

കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനം വൈകുന്നു

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം എ.സി തകരാറിലായതിനെ തുടർന്ന് വൈകും. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ചെറിയ കുട്ടികളടക്കം 250 ഓളം യാത്രക്കാരാണ് വിമാനത്തിലുളളത്.

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ഇന്നലെ ബിപ്‌ളവ്കുമാര്‍ ദേബ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

അസമിൽ വെള്ളപ്പൊക്കക്കെടുതിയിൽ 3 മരണം

അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതുവരെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽ നിന്നായി 24,681 പേരെ മാറ്റിപ്പാർപ്പിച്ചു. അസമിലെ ദിമ ഹസാവോയിൽ വെള്ളപ്പൊക്കത്തിൽ റോഡ് തകർന്നു. 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി അസം സംസ്ഥാന ദുരന്ത…

ഡിവൈഎഫ്ഐ അഖിലേന്ത്യാ ഭാരവാഹി പ്രഖ്യാപനം ഇന്ന്

ഡിവൈഎഫ്ഐ അഖിലേന്ത്യാ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യാ പ്രസിഡന്റായി എ.എ റഹീം എം.പി തുടർന്നേക്കും. ജനറൽ സെക്രട്ടറി അബോയ് മുഖർജിയെ മാറ്റും. ഹിമഗ്ന ഭട്ടാചാര്യയാകും പുതിയ സെക്രട്ടറി. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയിൽ നിന്ന് എം.വിജിൻ എം.എൽ.എയെ മാറ്റിയേക്കും.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരുന്നു; ചുറ്റും കനത്ത സുരക്ഷ

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിൽ സർവേ രണ്ടാം ദിവസവും തുടരുന്നു. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയിൽ സർവേ നടത്തുന്നത്. പള്ളിക്ക് ചുറ്റും കനത്ത സുരക്ഷയിലാണ് സർവേ നടത്തുന്നത്.

“ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കും”

സംസ്ഥാനത്തെ ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ.ജയിലുകൾ യഥാർത്ഥ അർത്ഥമുള്ള തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മാൻ പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് മാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് അധികാരമേൽക്കും

ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് രാവിലെ 11.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയാണെന്ന് എംഎൽഎമാർ ആരോപിച്ചു.