Category: National

രാജ്യത്ത് സിഎന്‍ജി വില വര്‍ധിപ്പിച്ചു; ഡൽഹിയിൽ ഒരു കിലോയ്ക്ക് വില 73.61

രാജ്യത്ത് സിഎൻജി വില വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി ഉയർന്നു. അയൽ നഗരങ്ങളായ നോയിഡയിൽ ഒരു കിലോ സിഎൻജിയുടെ വില 76.17 രൂപയാണ്. ഗുരുഗ്രാമിൽ ഇത് 81 രൂപ…

അസം വെള്ളപ്പൊക്കം 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ ഏഴ് ജില്ലകളിലായി 57,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സർക്കാർ അറിയിച്ചു. പ്രളയം 222 ഗ്രാമങ്ങളെ ബാധിച്ചുവെന്നും 10,321 ഹെക്ടർ കൃഷിഭൂമി നശിച്ചതായും 202 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അസം സർക്കാർ പറഞ്ഞു.

ആർഎസ്എസ് സ്ഥാപകന്റെ പ്രസംഗം കര്‍ണാടക പാഠപുസ്തകത്തിൽ; പ്രതിഷേധം ശക്തം

ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനം വിവാദത്തിലായിരിക്കുകയാണ്. പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

‘രാജ്യത്ത് പ്രായപൂർത്തിയായ 87% ത്തിനും 2 കോവിഡ് വാക്സിന് ലഭിച്ചു’

രാജ്യത്ത് പ്രായപൂർത്തിയായ ജനസംഖ്യയുടെ 87 ശതമാനം പേർക്കും രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് 190.50 കോടി കവിഞ്ഞു.

ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഇനി രാമായണവും ഭഗവദ്ഗീതയും; എംബിബിഎസ് പഠനം ഹിന്ദിയിൽ

ഉത്തരാഖണ്ഡിൽ വേദങ്ങൾ, രാമായണം, ഭഗവദ്ഗീത എന്നിവ ഇനിമുതൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ വിദ്യാഭ്യാസവും ഹിന്ദിയിലാക്കാൻ ഉത്തരാഖണ്ഡ് ബിജെപി സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ധൻ സിംഗ് റാവത്ത് പറഞ്ഞു.

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഉഷ്ണതരംഗം രൂക്ഷമാവുന്ന ഡൽഹിയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം കൂടിയതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീബുദ്ധന്‍റെ പിറന്നാൾ; പ്രധാനമന്ത്രി ഇന്ന് നേപ്പാൾ സന്ദർശിക്കും

ശ്രീബുദ്ധന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ബുദ്ധന്റെ ജൻമസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബെ സ്വീകരിക്കും.

ബംഗാളിൽ വാറണ്ടോ അറിയിപ്പോ ഇല്ലാതെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ റെയിഡ്

നന്ദിഗ്രാമിലെ തന്റെ ഓഫീസിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അനുമതിയോ വാറണ്ടോ ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും പ്രതിപക്ഷത്തിനെതിരെ പോലീസിന്റെ ദുരുപയോഗം ആണ് മമതാ ബാനർജി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മൾ അതിജീവിക്കും, അതാകണം ദൃഢനിശ്ചയം’; പ്രതീക്ഷ പ്രകടിപ്പിച്ച് സോണിയ ഗാന്ധി

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ പാർട്ടിക്ക് കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഓരോ അംഗവും ദൃഢനിശ്ചയം ചെയ്യണമെന്ന് സോണിയ ഗാന്ധി അഭ്യർത്ഥിച്ചു.

ഇന്ത്യയുടെ 25–ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ഇന്ത്യയുടെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ, നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ രാജീവ് കുമാറിൻറെ മേൽനോട്ടത്തിലായിരിക്കും നടക്കുക.