പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീലങ്ക
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ ജനത തനിക്കൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അഭ്യർത്ഥിച്ചു. പെട്രോൾ സ്റ്റോക്ക് ഒരു ദിവസത്തേക്ക് മാത്രമാണെന്നും ക്ഷാമം പരിഹരിച്ചില്ലെങ്കിൽ പവർകട്ട് പ്രതിദിനം 15 മണിക്കൂർ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.