Category: National

മേയ് 13ന് മുൻപ് നല്‍കിയ ഗോതമ്പ് കയറ്റുമതി ചെയ്യാമെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്

ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. മെയ് 13നോ അതിനുമുമ്പോ കസ്റ്റംസിന് കൈമാറുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവാദമുണ്ട്. ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വില 6 ശതമാനം വരെ…

ജമ്മുവിലെ അനധികൃത ഉച്ചഭാഷിണി; ഉപയോഗത്തിന് പൂട്ടുവീഴുന്നു

അനധികൃത ഉച്ചഭാഷിണികൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ് ജമ്മു. അനധികൃത ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കോർപ്പറേഷൻ പ്രമേയം പാസാക്കി. ബിജെപി കൗൺസിലർ നരോത്തം ശർമയാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. അനധികൃത ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം പ്രമേയം…

സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണി; ചുവടുവയ്ക്കാന്‍ റിലയന്‍സ് റീട്ടെയില്‍

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലേക്ക് കടക്കാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ. എൽവിഎംഎച്ചിന്റെ സെഫോറയുടെ മാതൃകയിൽ റിലയൻസ് മൾട്ടി ബ്രാൻഡ് സ്റ്റോറുകളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കും. വരും വർഷങ്ങളിൽ രാജ്യത്തുടനീളം 400 എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ഉണ്ട്. 4,000-5,000 ചതുരശ്രയടി വിസ്തീർണമുള്ള…

തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്

തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. 40 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചു. നിരോധിച്ചവരുമായി ആരും സഹകരിക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നാട്ടുകൂട്ടം നിർദേശം നൽകി. മോട്ടോർ ബോട്ടുകൾ ഉപയോഗിക്കുന്നവരും…

ഉത്തര്‍ പ്രദേശ് തലസ്ഥാനത്തിന്റെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ഉത്തർ പ്രദേശിൻറെ തലസ്ഥാനമായ ലഖ്നൗവിൻറെ പേർ യോഗി സർക്കാർ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുടെ പുതിയ ട്വീറ്റാണ് ഈ ചർച്ചകൾക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്വാഗതം ചെയ്ത ട്വീറ്റിൽ യോഗി പറഞ്ഞത് ലഖ്നൗവിൻറെ പേർ മാറ്റത്തിൻറെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.…

രാജ്യത്തെ 1.5 കോടി കുട്ടികൾ അമിതവണ്ണമുള്ളവർ

രാജ്യത്തെ 15% കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് ലാൻസെറ്റ് കമ്മീഷൻറെ പഠനം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ രാജ്യത്ത് കുട്ടികളുടെ അമിതവണ്ണത്തിൻറെ വ്യാപനം 60% വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ കണ്ടെത്തി. 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ അമിതവണ്ണം എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ജനസംഖ്യയുടെ…

താജ്മഹലിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഇല്ല

താജ്മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. താജ്മഹലിൻറെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എഎസ്ഐ ചിത്രങ്ങൾ പങ്കുവെച്ചത്. ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും…

രാജ്യത്ത് പുതിയതായി 1,569 കോവിഡ് കേസുകൾ രേഖപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,569 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്നത്തെ കണക്ക് രാജ്യത്തിന് ആശ്വാസമാണ്. 28 ദിവസത്തിൻ ശേഷമാണ് പ്രതിദിന വർദ്ധനവ് 2,000 ത്തിൽ താഴെയായത്.…

ഗോതമ്പിന് അന്താരാഷ്ട്ര വിലയിൽ ആറ് ശതമാനം വർധനവ്

ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് ശേഷം, അതിൻറെ ആഘാതം ആഗോളതലത്തിൽ അനുഭവപ്പെട്ടു. ഗോതമ്പിൻറെ അന്താരാഷ്ട്ര വിലയിൽ ആറ് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശികമായി ഗോതമ്പിൻറെ വില നാൽ മുതൽ എട്ട് ശതമാനം വരെ കുറഞ്ഞു. നിലവിൽ…

യോഗി ആദിത്യനാഥിന്റെ ബുൾഡോസർ ഭരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ബുൾഡോസർ ഭരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാഫിയയ്ക്കെതിരായ ശക്തമായ നടപടി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും യുപിയിലെ ബുൾഡോസർ ഭരണം മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും മോദി പറഞ്ഞു. നേപ്പാൾ…