Category: National

ആറര വർഷത്തെ വിചാരണത്തടവിനുശേഷം ഇന്ദ്രാണിക്ക് ജാമ്യം

മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഐഎൻഎക്സ് മീഡിയ മുൻ മേധാവി ഇന്ദ്രാണി മുഖർജിക്ക് (50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2012ൽ മകൾ ഷീനയെ (25) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ദ്രാണി 2015 മുതൽ…

31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

പെട്രോകെമിക്കൽസിലെ മാർജിൻ ഞെരുക്കവും ഇന്ധന വിൽപ്പനയിലെ നഷ്ടവും കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നാലാം പാദ അറ്റാദായത്തിൽ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാർച്ചിൽ കമ്പനിയുടെ അറ്റാദായം 6,021.88 കോടി രൂപയായിരുന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 8,781.30…

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

ഗുജറാത്ത് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ പാർട്ടിയുടെ ഉൾപ്പോർ രൂക്ഷമാകുന്നതിനിടെയാണ് ഹർദിക്കിന്റെ തീരുമാനം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹാർദിക്കിന്റെ തീരുമാനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി…

ബാങ്കിങ് ലൈസന്‍സിനുള്ള 6 സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ആര്‍ബിഐ നിരസിച്ചു

ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ ആറ് സ്ഥാപനങ്ങളുടെ അപേക്ഷകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരസിച്ചു. നടപടിക്രമങ്ങൾ അനുസരിച്ച് ആറ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതായി റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. അപേക്ഷകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ബാങ്കുകൾ സ്ഥാപിക്കുന്നതിനു തത്വത്തിൽ…

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ചു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം മോചിപ്പിച്ചു. 30 വർ ഷത്തിന് ശേഷമാണ് ജയിൽ മോചിതനായത്. സുപ്രീം കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.

ഗോവ ഇനി മുതല്‍ ആത്മീയ ടൂറിസം കേന്ദ്രമാകും

ടൂറിസ കേന്ദ്രം എന്നറിയപ്പെടുന്ന ഗോവ ഇനി മുതൽ ആത്മീയവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ കേന്ദ്രമായി അറിയപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മതസ്ഥാപനങ്ങൾ ദൈവത്തെയും മതത്തെയും രാഷ്ട്രത്തെയും (ദേവ്, ധർമ്മം, ദേശ്) കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

ഭാരത് പെട്രോളിയം കേന്ദ്രം വിൽക്കാനൊരുങ്ങുന്നു

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഓഹരികൾ വിൽക്കാൻ സർക്കാർ ഒരുങ്ങുന്നു. കമ്പനിയുടെ നാലിലൊന്ന് ഓഹരികൾ വിൽക്കാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികൾ വിൽക്കുന്നതിനു പകരം 20…

അസമിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണ സംഖ്യ കൂടുന്നു

അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാലു ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലെയും മേഘാലയയിലെയും പല ഭാഗങ്ങളിലും റോഡ്, റെയിൽ വേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…

വെളളത്തിൽ മുങ്ങി അസം; 2 ലക്ഷത്തോളം പേർ ദുരിതത്തിൽ

അസമിൽ രണ്ട് ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത് രണ്ട് ലക്ഷത്തോളം പേർ. മഴയെ തുടർന്ന് സംസ്ഥാനം വെള്ളത്തിനടിയിലായി. കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. റെയിൽ, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. സംസ്ഥാനത്തെ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും 20 ജില്ലകളിലായി രണ്ട് ലക്ഷത്തോളം…