Category: National

ജമ്മു കശ്‍മീരിൽ തുരങ്കം തകർന്നു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഖോനി നല്ലയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൻറെ ഒരു ഭാഗം തകർന്നുവീണു. നാല് പേർക്ക് പരിക്കേറ്റു. മൂന്ന് പേരെ രക്ഷപ്പെടുത്തി. തുരങ്കത്തിനടിയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. കരസേനയുടെയും പോലീസിൻറെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തുരങ്കത്തിനടിയിൽ കുടുങ്ങിയവരെ…

ഇനി സിന്ദൂരം മായ്ക്കില്ല, വള പൊട്ടിക്കില്ല; വിധവ ആചാരങ്ങള്‍ നിർത്തലാക്കാൻ മഹാരാഷ്ട്ര

സംസ്ഥാനത്ത് വിധവകളുടെ ആചാരങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് ആണ് ഇക്കാര്യം അറിയിച്ചത്. കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമെടുത്തതാണ് ഈ നീക്കത്തിന് പ്രചോദനമായത്. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ…

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ പുതിയ കേസ് ഫയൽ ചെയ്തു. കേസിനെ തുടർന്ന് പട്നയിലും ഡൽഹിയിലുമടക്കം 15 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ…

ഗ്യാൻവാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയിൽ

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ. വാരണാസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് നിർണായകമാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോടതി…

അതിർത്തിയിൽ ചൈന പാലം നിർമ്മിക്കുന്നതായി റിപ്പോർട്ട്

കിഴക്കൻ ലഡാക്കിന് സമീപം പാംഗോംഗ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നു എന്ന റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. പാലം നിർമിക്കുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനീസ് അധിനിവേശത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈന നിർമ്മിച്ചതാണെന്ന്…

‘മദ്യപാനിയായ അച്ഛന്‍ കാരണം പഠനം മുടങ്ങി’; ബിഹാറില്‍ വൈറലായി ആറാം ക്ലാസുകാരൻ

പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ പൊതുസമ്പർക്ക പരിപാടിയിൽ കൈകൂപ്പി സഹായം അഭ്യർത്ഥിച്ച സോനു കുമാർ എന്ന 12 വയസുകാരൻ ഇപ്പോൾ ബീഹാറിലെ താരമാണ്. നളന്ദയിലെ കൽയാൺ ബിഗ ഗ്രാമത്തിലെ സോനുവിൻറെ വീട്ടിലാണ് രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും എത്തുന്നത്. മദ്യപാനിയായ പിതാവ് കുടുംബത്തെ പരിപാലിക്കാത്തതിനാൽ…

ലൈംഗിക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രീം കോടതി

ലൈംഗികത്തൊഴിലാളികൾക്കും ആധാർ കാർഡ് നൽകണമെന്ന് സുപ്രീം കോടതി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോഫോർമ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ ഓരോ പൗരനും അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി.…

മഥുരയിലെ പള്ളി പൊളിച്ചു നീക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി

കൃഷ്ണൻറെ ജൻമസ്ഥലമെന്ന് അവകാശപ്പെടുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസീബിൻറെ നിർദ്ദേശ പ്രകാരമാണ് കൃഷ്ണൻറെ ജൻമസ്ഥലത്ത് ഷാഹി ഈദ്ഗാഹ്…

പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും വെട്ടി കര്‍ണാടക

സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, പെരിയാർ എന്നിവരെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി കർണാടകയിലെ ബിജെപി സർക്കാർ. സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പാഠപുസ്തകത്തിൻറെ പിഡിഎഫ് ഫോർമാറ്റിൽ ഇരുവരുടെയും പേരുകൾ നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആർഎസ്എസ്…

ടാറ്റയ്ക്ക് ജയം; സുപ്രീം കോടതി സൈറസ് മിസ്ത്രിയുടെ ഹര്‍ജി തള്ളി

സുപ്രീം കോടതിയിൽ ടാറ്റ വിജയിച്ചു. ൻയൂഡൽഹി: സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റ സണ്സിൻറെ തീരുമാനത്തെ പിന്തുണച്ച് 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൈറസ് മിസ്ത്രിയുടെ ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.…